ഹാരിസ് മാത്രമല്ല ആത്മഹത്യക്കു പിന്നിൽ, നടി ലക്ഷ്മി പ്രമോദിനെ കണ്ടെത്തണം; റംസി ആത്മഹത്യ ചെയ്ത സംഭവം എസ്പി കെ.ജി. സൈമണിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും

കൊല്ലം: റംസി ആത്മഹത്യ ചെയ്ത സംഭവം എസ്പി കെ.ജി. സൈമണിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. റംസിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഹാരിസ് മാത്രമല്ല ആത്മഹത്യക്കു പിന്നില്ലെന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും ആക്ഷൻ കൗണ്‍സിലിന്റെ ആവശ്യത്തെ തുടർന്നാണ് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിയത്.
ഹാരിസിന്റെ അച്ഛനെയും അമ്മയേയും ചോദ്യം ചെയ്യണമെന്നും ഹാരിസിന്റെ സഹോദര ഭാര്യയായ സീരിയൽ നടി ലക്ഷ്മി പ്രമോദിനെ കണ്ടെത്തണമെന്നുമാണ് ആക്ഷൻ കൗൺസിലിന്റെ ആവശ്യം. റംസിയുടെ മരണത്തിൽ ഇവർക്കും പങ്കുണ്ടെന്നാണ് ആരോപണം. ലക്ഷ്മിയെ രക്ഷപ്പെടുത്താനായി ഉന്നത ഇടപെടലുകൾ നടന്നെന്നും ആക്ഷേപം ഉയർന്നിരുന്നു.