കല്യാണം കഴിഞ്ഞിട്ട് മാസം ഒന്നു തികഞ്ഞില്ല, ഭര്‍ത്താവ് ബലാത്സംഗം ചെയ്‌തെന്ന് പൂനം പാണ്ഡെയുടെ പരാതി, സാം ബോംബെ അറസ്റ്റില്‍

 കല്യാണം കഴിഞ്ഞിട്ട് മാസം ഒന്നു തികഞ്ഞില്ല, ഭര്‍ത്താവ് ബലാത്സംഗം ചെയ്‌തെന്ന് പൂനം പാണ്ഡെയുടെ പരാതി, സാം ബോംബെ അറസ്റ്റില്‍

പനാജി:ഈ മാസം പത്തിനാണ് നടി പൂനം പാണ്ഡെ വിവാഹിതയായത്. കല്യാണം കഴിഞ്ഞ് മാസം ഒന്നു തികയുന്നതിന് മുമ്പുതന്നെ ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവ് ജയിലിലായി. ഭര്‍ത്താവ് ബലാത്സംഗം ചെയ്‌തെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമുള്ള പൂനത്തിന്റെ പരാതി ഗൗരവത്തിലെടുത്ത് ഭര്‍ത്താവ് സാം ബോംബെയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

പൂനത്തിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന സൗത്ത് ഗോവയിലെ കാനാകോന വില്ലേജില്‍ നിന്നാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.ഞായറാഴ്ച രാത്രിയാണ് ഭര്‍ത്താവ് സാം തന്നെ ഉപദ്രവിച്ചു എന്ന് കാണിച്ച് പൂനം പാണ്ഡെ പൊലീസില്‍ പരാതി നല്‍കിയത്. പൂനത്തിനെ ആരോഗ്യ പരിശോധനയ്ക്ക് വിധേയയാക്കുമെന്ന് പൊലീസ് അറിയിച്ചു.