അഞ്ചലിൽ ഏഴുവയസ്സുകാരി ബലാത്സംഗത്തിന് ഇരയായി; 35കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

 അഞ്ചലിൽ ഏഴുവയസ്സുകാരി ബലാത്സംഗത്തിന് ഇരയായി; 35കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

കൊല്ലം: അഞ്ചലിൽ ഏഴുവയസ്സുകാരി ബലാത്സംഗത്തിന് ഇരയായി. അയൽവാസിയും പെൺകുട്ടിയുടെ ബന്ധുവുമായ 35കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ കുറച്ചു നാളായി ഇയാൾ കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

ഏഴു വയസു മാത്രം പ്രായമുള്ള പെൺകുട്ടിയോടാണ് അടുത്ത ബന്ധുവിന്റെ ക്രൂരത. പ്രതി സ്വന്തം വീട്ടിൽ വച്ച് പെൺകുട്ടിയെ മാസങ്ങളായി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയ അമ്മ കാര്യങ്ങൾ തിരക്കിയപ്പോഴാണ് പീഡന വിവരം പറഞ്ഞത്. തുടർന്ന് അമ്മ തന്നെ വിവരം ചൈൽഡ് ലൈനിൽ അറിയിച്ചു.

പ്രവർത്തകരെത്തി കുട്ടിയുടെ മൊഴി എടുക്കുകയും പൊലീസിനെ അറിയിക്കുകയും ചെയ്തു. അഞ്ചൽ സി.ഐ അനിൽകുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അയൽവാസിയെ പിടികൂടി. പോക്സോ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതി അവിവാഹിതനാണ്.