പ്രണവിന്റെ ജീവന്‍ തല്ലിക്കെടുത്തിയത് കാമുകിയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന്; കുഴിപ്പിള്ളി ബീച്ചില്‍ സംഭവിച്ചത്..

കൊച്ചി : ഇന്നലെയാണ് കുഴിപ്പിള്ളി ബീച്ചില്‍ യുവാവിനെ അടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം വടിയും പൊട്ടിയ ട്യൂബിന്റെ കഷ്ണങ്ങളുമുണ്ടായിരുന്നു. മുനമ്പം സ്വദേശി പ്രണവാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു. സംഭവത്തില്‍ മൂന്നു പേര്‍ പിടിയിലായി. പ്രണവിന്റെ ജീവന്‍ തല്ലിക്കെടുത്തിയത് കാമുകിയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണെന്നാണ് പൊലീസ് പറയുന്നത്. കേസില്‍ പ്രതിയായ ഒരാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു.
ചെറായി സ്വദേശികളായ അമ്പാടി, ശരത്, ജിബിന്‍ എന്നിവരാണ് പിടിയിലായത്. പ്രതികള്‍ ലഹരി ഉപയോഗിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന സംഘത്തില്‍പ്പെട്ടവരാണെന്ന് റൂറല്‍ എസ്പി കാര്‍ത്തിക് അറിയിച്ചു.
പുലര്‍ച്ചെ നാലരയോടെയായിരുന്നു കൊലപാതകം. മത്സ്യ തൊഴിലാളികളാണ് പ്രണവിന്റെ മൃതദേഹം കണ്ടത്. ചോരയില്‍ കുളിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.