ബിഗ്‌ബോസിലൂടെ പേരെടുക്കണമെന്നായിരുന്നു ആഗ്രഹം; എന്നാല്‍ ലഭിച്ചതാകട്ടെ ‘രജിത്തിനെ പുറത്താക്കിയവള്‍, കണ്ണില്‍ മുളക് തേച്ചവള്‍, പോക്ക് കേസ്’ എന്നിങ്ങനെ കുപ്രസിദ്ധി; എന്നെ ഉപദ്രവിച്ച രജിത്തിന് ‘അയ്യോ പാവം’ ഇമേജ്, രേഷ്മ പറയുന്നു

 ബിഗ്‌ബോസിലൂടെ പേരെടുക്കണമെന്നായിരുന്നു ആഗ്രഹം; എന്നാല്‍ ലഭിച്ചതാകട്ടെ ‘രജിത്തിനെ പുറത്താക്കിയവള്‍, കണ്ണില്‍ മുളക് തേച്ചവള്‍, പോക്ക് കേസ്’ എന്നിങ്ങനെ കുപ്രസിദ്ധി; എന്നെ ഉപദ്രവിച്ച രജിത്തിന് ‘അയ്യോ പാവം’ ഇമേജ്,  രേഷ്മ പറയുന്നു

ബിഗ് ബോസ് ഷോയ്ക്കിടെയും അതിന് ശേഷവും രജിത്കുമാര്‍ തനിക്ക് നേരെ നടത്തിയ, നടത്തിവരുന്ന ശാരീരിക, മാനസിക പീഡനങ്ങളില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിയമ നടപടിക്കൊരുങ്ങുകയാണ് രേഷ്മ ഇപ്പോള്‍.

ഷോയിലൂടെ പേരെടുത്ത് കരിയര്‍ ബില്‍ഡ് ചെയ്യണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും അതിനാണ് ബിഗ്‌ബോസിലെത്തിയതെന്നും രേഷ്മ പറയുന്നു. എന്നാല്‍ ലഭിച്ചതാകട്ടെ ‘രജിത്തിനെ പുറത്താക്കിയവള്‍, കണ്ണില്‍ മുളക് തേച്ചവള്‍, പോക്ക് കേസ്’ എന്നിങ്ങനെ കുപ്രസിദ്ധിയാണെന്ന് രേഷ്മ പറയുന്നു.

വില്ലത്തി എന്ന നെഗറ്റീവ് പരിവേഷം. അതിനി എത്ര കാലം കഴിഞ്ഞാലും പോവണമെന്നില്ല. എന്നാല്‍ എന്നെ ശാരീരികിമായി, മാനസികമായി ഉപദ്രവിച്ച രജിത്തിന് ‘അയ്യോ പാവം’ ഇമേജ് നല്‍കി അയാളുടെ ഫാന്‍സ് എല്ലാത്തിനേയും നിസ്സാരമാക്കുകയാണെന്നും രേഷ്മ പറയുന്നു.

ബിഗ് ബോസില്‍ പങ്കെടുത്താല്‍ കൂടുതല്‍ ആളുകള്‍ അറിയുമെന്നും അവസരങ്ങള്‍ ലഭിക്കുമെന്നും കരുതിയാണ് ബിഗ്‌ബോസില്‍ പങ്കെടുത്തതെന്നും ഇപ്പോള്‍ അന്യഭാഷയില്‍ നിന്ന് മോഡലിങ്ങിനും മറ്റുമായി വിളികള്‍ വരുന്നുണ്ടെങ്കിലും മലയാളത്തില്‍ നിന്ന് ഒരു അവസരവും വരുന്നില്ലെന്നും കാരണം ബിഗ്‌ബോസില്‍ പങ്കെടുത്തതാണെന്നും താരം പറയുന്നു.

ഷോയില്‍ വച്ച് തന്റെ കണ്ണിലല്ല കവിളിലാണ് മുളകു തേച്ചതെന്ന് രജിത് ഫാന്‍സ് പ്രചരിപ്പിക്കുന്നുണ്ട്. പിന്നെ സോഷ്യല്‍മീഡിയയിലൂടെയുള്ള തെറിപ്പാട്ടുകളും കുറവല്ല. ആസിഡ് ആക്രമണ ഭീഷണിയും കൂടിയായപ്പോള്‍ ദുബായിലേക്ക് മാറുകയായിരുന്നുവെന്നും രേഷ്മ പറഞ്ഞു.

അപ്പോാണ് ലോക്ക്ഡൗണ്‍ വരുന്നത്. പിന്നീട് ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റിലാണ് നാട്ടിലെത്തിയത്. ക്വാറന്റൈന്‍ എല്ലാം പൂര്‍ത്തീകരിച്ചു. വലിയ രോഗം പടര്‍ന്ന് പിടിച്ചിരിക്കുന്ന സമയമായതുകൊണ്ട് തല്‍ക്കാലം കേസിനോ പ്രതികരണത്തിനോ പോവണ്ട എന്ന് കരുതി ഇരിക്കുകയായിരുന്നു.

എന്നാല്‍ പിന്നീടും താന്‍ ചെയ്ത പ്രവര്‍ത്തിയെ നിസ്സാരമാക്കി രജിതും ഫാന്‍സും പ്രതികരിക്കുന്നതാണ് കണ്ടത്. പരിപാടി കണ്ട മലയാളികളുടെ എല്ലാം മുന്നില്‍ ഞാന്‍ മോശക്കാരിയുമായി. അതുകൊണ്ട് തന്നെ എനിക്കുണ്ടായ ആക്രമണത്തിനും മാനസിക പീഡനത്തിനും എതിരെ നടപടി എടുക്കണം എന്ന് പൊലീസില്‍ പരാതി നല്‍കുകയാണ്. നടി വ്യക്തമാക്കുന്നു.