ഒരു കാര്യവുമില്ലാതെയാണ് നാല് ഭര്‍ത്താക്കന്മാരും എന്നെ ഉപേക്ഷിച്ചു പോയത്; അഡിക്ഷന്‍ തോന്നിയത് ആദ്യ ഭര്‍ത്താവിനോടു മാത്രം ! രേഖ രതീഷ് പറയുന്നത് കേട്ട് ആരാധകന്‍ ചോദിച്ചത്..

 ഒരു കാര്യവുമില്ലാതെയാണ് നാല് ഭര്‍ത്താക്കന്മാരും എന്നെ ഉപേക്ഷിച്ചു പോയത്;  അഡിക്ഷന്‍ തോന്നിയത് ആദ്യ ഭര്‍ത്താവിനോടു മാത്രം ! രേഖ രതീഷ് പറയുന്നത് കേട്ട് ആരാധകന്‍ ചോദിച്ചത്..

പരസ്പരം എന്ന പരമ്പരയിലെ പത്മാവതി എന്ന കഥാപാത്രത്തിലൂടെയാണ് രേഖ രതീഷ് ശ്രദ്ധിക്കപ്പെട്ടത്. അടുത്തകാലത്തായി ഗോസിപ്പുകളുടെ പതിവ് ഇരയാണ് രേഖ . അഞ്ച് തവണ വിവാഹം കഴിച്ച നടി എന്ന തരത്തിലുള്ള ആക്ഷേപങ്ങളാണ് താരത്തിന് എതിരെ ഉയിര്‍ന്നിരിക്കുന്നത്. ഇപ്പോഴിതാ ഇതിനെതിരേ തുറന്ന് സംസാരിച്ചിരിക്കുകയാണ് താരം.

നാല് വിവാഹങ്ങളാണ് രേഖ ഈ പ്രായത്തിനിടയില്‍ കഴിച്ചത്. അതുകൊണ്ടുതന്നെ ഇവരുടെ ജീവിത വിശേഷങ്ങള്‍ എല്ലാകാലത്തും മലയാളികള്‍ക്ക് പ്രിയപ്പെട്ടത് ആയിരുന്നു. അധികം പ്രായമൊന്നും ഇല്ലെങ്കിലും തനിക്ക് ലഭിക്കുന്ന വേഷങ്ങളെല്ലാം അമ്മ വേഷമാണ്. എങ്കില്‍ പോലും തനിക്ക് ആ വേഷങ്ങള്‍ ചെയ്യുന്നതില്‍ ഒരു മടിയില്ലെന്നും രേഖ പറയുന്നു.

ഇപ്പോള്‍ മകനോടൊപ്പം സന്തോഷത്തോടെയാണ് താന്‍ കഴിയുന്നത് എന്ന് രേഖ പ്രതികരിച്ചു. അഞ്ചാമത്തെ വിവാഹം കൂടി ഉണ്ടാകുമോ എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. എന്നാല്‍ അത് ഉടനെ ഉണ്ടാകില്ല എന്ന് രേഖ തിരിച്ചടിച്ചു.

താന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ടത് തന്റെ ഒന്നാമത്തെ ഭര്‍ത്താവിനെ മാത്രമായിരുന്നുവെന്ന് രേഖ പറയുന്നു. ജീവിതത്തില്‍ ഒരുപാട് അപകടങ്ങള്‍ സംഭവിച്ച വ്യക്തിയാണ് ഞാന്‍. അച്ഛനും അമ്മയും പിരിഞ്ഞുപോയി, അങ്ങനെ ആരുടെയെങ്കിലും തുണയ്ക്ക് വേണ്ടി പല അബദ്ധങ്ങളിലും ചെന്നു ചാടി. എല്ലാവര്‍ക്കും എന്റെ പണം മാത്രം ആയിരുന്നു വേണ്ടത്.

ആരും എന്നെ ആത്മാര്‍ത്ഥമായി സ്നേഹിച്ചില്ല. ഒരു കാര്യവുമില്ലാതെ ആണ് എല്ലാവരും എന്നെ ഉപേക്ഷിച്ചു പോയത്. എന്താണ് എന്റെ തെറ്റ് എന്നോ, എന്താണ് പിരിഞ്ഞു പോകാന്‍ കാരണം എന്നോ ആരും പറഞ്ഞില്ല. പക്ഷേ ഞാന്‍ അവരെ ഒന്നും കുറ്റപ്പെടുത്തുകയില്ല, കാരണം എനിക്ക് അവരോട് പ്രണയം തോന്നിയിരുന്നില്ല. ആകെ ഒരു അഡിക്ഷന്‍ ഉണ്ടായിരുന്നത് ആദ്യ ഭര്‍ത്താവിനോട് മാത്രമായിരുന്നു. രേഖ പറയുന്നു.