ബാങ്കില്‍ പോയ 16 കാരി ഞെട്ടി; നിരക്ഷരയായ കൗമാരിക്കാരിയുടെ ബാങ്ക് അക്കൗണ്ടില്‍ 10 കോടി രൂപയുടെ നിക്ഷേപം

 ബാങ്കില്‍ പോയ 16 കാരി ഞെട്ടി; നിരക്ഷരയായ കൗമാരിക്കാരിയുടെ ബാങ്ക് അക്കൗണ്ടില്‍ 10 കോടി രൂപയുടെ നിക്ഷേപം

ലക്‌നൗ: ബാങ്കില്‍ പോയ 16 കാരി ഞെട്ടി. നിരക്ഷരയായ കൗമാരിക്കാരിയുടെ ബാങ്ക് അക്കൗണ്ടില്‍ 10 കോടി രൂപയുടെ നിക്ഷേപം. പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയിലാണ് സംഭവം. തിങ്കളാഴ്ച അലഹബാദ് ബാങ്കില്‍ പോയപ്പോഴാണ് 16കാരിയായ സരോജ് കാര്യം അറിയുന്നത്. 2018ലാണ് അക്കൗണ്ട് തുറന്നത്. ഗ്രാമത്തില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെയുളള ബാങ്കിലാണ് സരോജിന് അക്കൗണ്ട് ഉളളത്. ബാലന്‍സ് അറിയുന്നതിന് ബാങ്കില്‍ പോയപ്പോള്‍ 9.99 കോടി രൂപ ഉണ്ടെന്ന് അധികൃതര്‍ അറിയിച്ചതായാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത്. എവിടെ നിന്നാണ് പണം വന്നതെന്ന് അറിയില്ലെന്ന് സരോജ് പറയുന്നു.

രണ്ടു വര്‍ഷം മുന്‍പ് തന്നെ ഫോണില്‍ വിളിച്ച നിലേഷ് കുമാര്‍ ആധാര്‍ കാര്‍ഡും ഫോട്ടോയും അയച്ചു തരാന്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം വീട് വെയ്ക്കാന്‍ ഫണ്ട് ലഭിക്കുന്നതിന് വേണ്ടിയാണ് എന്ന് പറഞ്ഞാണ് നിലേഷ് വിളിച്ചതെന്ന് സരോജ് പറയുന്നു. നിലേഷിന്റെ ഫോണ്‍ നമ്പറിലേക്ക് വിളിച്ചെങ്കിലും സ്വിച്ച് ഓഫാണ് എന്ന് പെണ്‍കുട്ടി പറയുന്നു.

എന്നാല്‍ ഇത് തെറ്റായ വിവരമാണെന്നും പെണ്‍കുട്ടിയുടെ അക്കൗണ്ടില്‍ 5000 രൂപ മാത്രമാണ് ഉളളതെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു. പെണ്‍കുട്ടി തെറ്റായി കേട്ടതിന്റെ കുഴപ്പമാകാമെന്നും ബാങ്ക് വിശദീകരിക്കുന്നു. പലതവണകളായി 17ലക്ഷം രൂപയുടെ ഇടപാട് നടന്നതായും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.