വൈക്കം ടി വി പുരത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥിനി കുളത്തില്‍ മരിച്ച നിലയില്‍

 വൈക്കം ടി വി പുരത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥിനി കുളത്തില്‍ മരിച്ച നിലയില്‍

കോട്ടയം: വൈക്കം ടി വി പുരത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥിനി കുളത്തില്‍ മരിച്ച നിലയില്‍. ടി വി പുരം സ്വദേശി ഹരിയുടെ മകള്‍ ഗ്രീഷ്മയെ(13)യാണ് വീടിനോട് ചേര്‍ന്നുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വൈക്കം വാര്‍വിന്‍ സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയാണ് ഗ്രീഷ്മ. വീട്ടില്‍നിന്ന് കാണാതായ പെണ്‍കുട്ടിയെ തിരയുന്നതിനിടെ തിങ്കളാഴ്ച രാത്രി 11-മണിയോടെയാണ് മൃതദേഹം കണ്ടെടുത്തത്. വിവരമറിഞ്ഞെത്തിയ പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.