കുഴപ്പിള്ളി ബീച്ചിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി; സമീപത്ത് മരത്തടിയും പൊട്ടിയ ട്യൂബ് കഷ്ണങ്ങളും

 കുഴപ്പിള്ളി ബീച്ചിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി; സമീപത്ത് മരത്തടിയും പൊട്ടിയ ട്യൂബ് കഷ്ണങ്ങളും

മുനമ്പം : കുഴപ്പിള്ളി ബീച്ചിൽ ഒരാളെ മരിച്ചനിലയിൽ കണ്ടെത്തി. മരിച്ചയാളുടെ ശരീരത്തിൽ മുറിവുകളും അക്രമം നടന്നതിന്റെ ലക്ഷണങ്ങളുമുണ്ട്. കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. മൃതശരീരത്തിൽ തലയിലും കൈയിലുമാണ് പരിക്കുള്ളത്. സമീപത്ത് മരത്തടിയും പൊട്ടിയ ട്യൂബ് കഷ്ണങ്ങളും കണ്ടെത്തിയിട്ടുണ്ട്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.