ഒമാനില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

 ഒമാനില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

മസ്‌ക്കത്ത്: ഒമാനില്‍ കണ്ണൂര്‍ തലശേരി ആറാം മൈല്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു .  ഷഹബാസ് (31) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് ഹൃദയാഘാതമുണ്ടായത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നിസ്‍‍വ ലുലുവിലെ ഒമാന്‍ മൊബൈല്‍ ഷോപ്പിലെ(എ ബി ടി) ജീവനക്കാരനായിരുന്നു. കുടുംബസമേതം നിസ്‍‍വയിലായിരുന്നു താമസം. മൃതദേഹം ഒമാനില്‍ ഖബറടക്കും.