അച്ഛന്‍ പതിവായി ലോട്ടറി എടുക്കുന്നത് കണ്ട് മകനും ആവര്‍ത്തിച്ചു; അനന്തുവിനെ ഭാഗ്യം കടാക്ഷിച്ചത് ലൈഫ് പദ്ധതിയിലൂടെ വീട് ലഭിക്കാന്‍ അപേക്ഷ നല്‍കി കാത്തിരിക്കുമ്പോള്‍; അതുകൊണ്ട് കിട്ടിയ പണത്തില്‍ നിന്നും പാവപ്പെട്ട ഒരുവനെങ്കിലും വീട് വച്ചു നല്‍കിക്കൂടെയെന്ന് സോഷ്യല്‍മീഡിയ

പെയിന്റിംഗ് തൊഴിലാളിയായ വിജയനും ഭാര്യ സുമക്കും മൂന്നു മക്കളാണുള്ളത്. മൂത്തമകള്‍ ആതിര പോസ്റ്റ് ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കി, അനന്തുവും അനുജന്‍ അരവിന്ദും ഡിഗ്രി പൂര്‍ത്തിയാക്കിയെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് മൂലം പിന്നീട് പഠിക്കാന്‍ പോയില്ല. അടച്ചുറപ്പുള്ള വീട്, മക്കളുടെ പഠനം, മകളുടെ വിവാഹം തുടങ്ങിയ സ്വപ്നങ്ങളിലാണ് ഈ മാതാപിതാക്കള്‍.
ലൈഫ് പദ്ധതിയിലൂടെ വീട് ലഭിക്കാന്‍ അപേക്ഷ നല്‍കി കാത്തിരിക്കുമ്പോഴാണ് ഈ കുടുംബത്തെ ഭാഗ്യദേവത കനിഞ്ഞത്. പിതാവ് വിജയന്‍ പതിവായി ലോട്ടറി എടുക്കുന്നത് കണ്ടാണ് അനന്തുവും ടിക്കറ്റ് എടുത്ത് തുടങ്ങിയത്.
ഇത്തവണത്തെ ഓണം ബമ്പറും ഇരുവരും എടുത്തു. വിജയന്‍ കട്ടപ്പനയില്‍ നിന്നും അനന്തു എറണാകുളത്ത് നിന്നുമാണ് ടിക്കറ്റെടുത്ത് അനന്തുവിന്റെ ടിക്കറ്റിലൂടെ ഭാഗ്യ ദേവത മലമുകളിലെ ഈ കൊച്ചു വീട്ടിലേക്ക് എത്തി.
അര നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് പണിത പഴയ വീട്ടിലാണ് അനന്തുവിന്റെ കുടുംബം കഴിയുന്നത്. ഒറ്റയടിപാതയിലൂടെ വേണം വീട്ടില്‍ എത്താന്‍. ലൈഫ് ഭവന പദ്ധതിയിലൂടെ വീടിനായി അപേക്ഷ നല്‍കി കാത്തിരിക്കുകയായിരുന്നു ഇവര്‍. അതുകൊണ്ട് തന്നെ സമ്മാന തുക കിട്ടുമ്പോള്‍ പാവപ്പെട്ട ഒരുവനെങ്കിലും വീട് വച്ച് നല്‍കിക്കൂടെയെന്നാണ് സോഷ്യല്‍മീഡിയ ചോദിക്കുന്നത്.