സോഷ്യല്‍മീഡിയ ആഘോഷിച്ച വിവാഹ ചിത്രം! ഇത് ബാലവിവാഹമോ? പ്രചരിക്കുന്ന ചിത്രത്തിന് പിന്നിലെ സത്യം ?

വിവിധ സോഷ്യല്‍ മീഡിയകളില്‍ അങ്ങോളമിങ്ങോളം ഈ ചിത്രം പറന്നു കളിക്കുകയാണ്. വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍, ഫേസ്ബുക്ക് ട്രോളുകളില്‍ എന്നിവിടങ്ങളില്‍ ഈ ചിത്രം വച്ച് ബാലവിവാഹ പ്രചരണവും ട്രോളുകളും അരങ്ങു തകര്‍ക്കുകയാണ്.തീക്ഷണ ഫോട്ടോഗ്രഫി എന്ന പേജിലാണ് ഈ ചിത്രം.
പേജിലെ വിവരണം അനുസരിച്ച് ഫോട്ടോയില്‍ ഉള്ളത് നീതമി, ബുദ്ദിക എന്നീ ദമ്പതികളാണെന്ന് പറയുന്നു. എന്നാല്‍ ഈ ചിത്രത്തിന് അടിയിലും നിരവധി മലയാളികള്‍ അടക്കം ദമ്പതികളെ പരിഹസിക്കുന്ന രീതിയില്‍ കമന്റുകള്‍ ചെയ്തിട്ടുണ്ട്. ഫോട്ടോ പോസ്റ്റ് ചെയ്ത പേജും അവരുടെ അഡ്രസും പരിശോധിച്ചാല്‍ ഇവര്‍ ശ്രീലങ്കയിലെ രത്‌നപുരയില്‍ നിന്നാണ് എന്നത് വ്യക്തമാണ്.
ഇതിനൊപ്പം പ്രചരിക്കുന്ന സിംഹള ഭാഷയിലുള്ള ഒരു കമന്റ് പ്രകാരം ഇവര്‍ക്ക് വളര്‍ച്ച വൈകല്യം ഉള്ളവരാണെന്നും. വരന് 28 വയസും, വധുവിന് 27 വയസും ഉണ്ടെന്ന് വ്യക്തമാണ്.
ഇതിനൊപ്പം തന്നെ തീക്ഷണ ഫോട്ടോഗ്രാഫി എന്ന പേജിലെ ചിത്രങ്ങള്‍ക്ക് അടിയില്‍ തന്നെ നിരവധിപ്പേരുടെ കമന്റുകള്‍ ഈ ദമ്പതികള്‍ ബാല വിവാഹം നടത്തിയതല്ലെന്നും പ്രായപൂര്‍ത്തിയായവര്‍ തന്നെയാണെന്നും തെളിയിക്കുന്നു.