അപ്രതീക്ഷിത സമ്മാന ലബ്ധി; ഓണം ബംബറിന്റെ രണ്ടാം സമ്മാനം നേടിയ ആറ് അമ്മമാരും ഇവിടെയുണ്ട് !

തൃശൂർ: ഈ വർഷത്തെ ഓണം ബംപർ ലോട്ടറിയുടെ രണ്ടാം സമ്മാനമായ ഒരു കോടി രൂപ ആറ് വീട്ടമ്മമാർ ചേർന്നെടുത്ത ടിക്കറ്റിന്. ആറ് രണ്ടാം സമ്മാനങ്ങളിൽ ഒന്നാണ് ഇവർക്ക് ലഭിച്ചത്.
കൊടകര ആനത്തടത്തെ കൂട്ടുകാരികളായ ട്രീസ, ഓമന, സിന്ധു, ദുർഗ, രതി, അനിത എന്നിവർ ചേർന്ന് എടുത്ത TD 764733 എന്ന നമ്പർ ടിക്കറ്റാണ് സമ്മാനാർഹമായത്.
ആറ് പേർ ചേർന്ന് 100 രൂപ വീതം മുടക്കി രണ്ടു ടിക്കറ്റുകളാണ് അയൽവാസികളും സുഹൃത്തുക്കളുമായി ഇവർ എടുത്തത്. ഓമനയുടെ മകൻ ശ്രീജിത്തിനോട് ടിക്കറ്റ് വാങ്ങിയത്. അപ്രതീക്ഷിത സമ്മാന ലബ്ധിയുടെ സന്തോഷത്തിലാണ് വീട്ടമ്മമാർ.