തേങ്ങയെ കുറിച്ച് പറയുമ്പോള്‍ തെങ്ങ് കയറിയാലെന്താ കുഴപ്പം !മന്ത്രിയുടെ വാര്‍ത്താ സമ്മേളനം തെങ്ങിനു മുകളില്‍ കയറിയിരുന്ന് ! ഇതിലും പറ്റിയ സ്ഥലമുണ്ടോയെന്ന് നാട്ടുകാര്‍ !!

 തേങ്ങയെ കുറിച്ച് പറയുമ്പോള്‍ തെങ്ങ് കയറിയാലെന്താ കുഴപ്പം !മന്ത്രിയുടെ വാര്‍ത്താ സമ്മേളനം തെങ്ങിനു മുകളില്‍ കയറിയിരുന്ന് ! ഇതിലും പറ്റിയ സ്ഥലമുണ്ടോയെന്ന് നാട്ടുകാര്‍ !!

ശ്രീലങ്കയിലെ നാളികേര വകുപ്പ് മന്ത്രി അരുന്ദികോ ഫെര്‍ണാണ്ടോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ താരം. വ്യത്യസ്തമായ വാര്‍ത്താ സമ്മേളനം നടത്തിയാണ് മന്ത്രി താരമായിരിക്കുന്നത്.തെങ്ങിന് മുകളില്‍ കയറിയിരുന്നു കൊണ്ടായിരുന്നു മന്ത്രിയുടെ വാര്‍ത്താ സമ്മേളനം. നാളികേര പ്രതിസന്ധിയെക്കുറിച്ച് പറയാനാണ് അദ്ദേഹം വാര്‍ത്താസമ്മേളനം നടത്തിയത്.

ഇത് വ്യക്തമാക്കാന്‍ പറ്റിയ സ്ഥലം തെങ്ങിന് മുകളില്‍ തന്നെയാണെന്ന് മന്ത്രി പറഞ്ഞു. ദന്‍കോട്ടുവയിലെ തന്റെ തെങ്ങിന്‍ തോപ്പിലേക്ക് അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ ക്ഷണിച്ചു. പിന്നീട് തെങ്ങു കയറുന്ന യന്ത്രം ഉപയോഗിച്ച് തെങ്ങില്‍ കയറി, കയ്യിലൊരു തേങ്ങയും പിടിച്ചാണ് അദ്ദേഹം വാര്‍ത്താ സമ്മേളനം നടത്തിയത്.

പ്രാദേശിക വ്യവസായങ്ങള്‍ക്കും ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും തേങ്ങ ഉപയോഗിക്കുന്നത് മൂലം രാജ്യം 700 ദശലക്ഷം തേങ്ങകളുടെ ക്ഷാമം നേരിടുന്നുവെന്ന് മന്ത്രി പറഞ്ഞു.’ലഭ്യമായ എല്ലാ സ്ഥലങ്ങളും തെങ്ങ് കൃഷി ചെയ്യാന്‍ ഉപയോഗിക്കും. രാജ്യത്തിന് വിദേശ നാണ്യം സൃഷ്ടിക്കുന്ന രീതിയിലേക്ക് നാളികേര വ്യവസായത്തെ ഉയര്‍ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ.’ അരുന്ദികോ പറഞ്ഞു.