ഓണം ബമ്പർ; സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന് ലഭിക്കുന്നത് 22 കോടി രൂപയുടെ ലാഭം, കൊവിഡിനിടയിലും സര്‍ക്കാരിന് വന്‍ നേട്ടം !

 ഓണം ബമ്പർ; സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന് ലഭിക്കുന്നത് 22 കോടി രൂപയുടെ ലാഭം, കൊവിഡിനിടയിലും സര്‍ക്കാരിന് വന്‍ നേട്ടം !

ഓണം ബമ്പർ ലോട്ടറി ടിക്കറ്റിലൂടെ സംസ്ഥാന ഭാഗ്യക്കുറിവകുപ്പ് പ്രതീക്ഷിക്കുന്നത് 22 കോടി രൂപയുടെ ലാഭം. കൊവിഡ് കാല പ്രതിസന്ധിക്കിടയിലും ടിക്കറ്റ് വിൽപ്പനയിൽ വൻ നേട്ടമാണ് സർക്കാറിനുണ്ടായത്.

കേടുപാടുമൂലം മാറ്റിവെച്ച 20 ടിക്കറ്റുകളൊഴിച്ച് ആകെയടിച്ച 44.10 ലക്ഷം ടിക്കറ്റുകളും വിറ്റു പോയിരുന്നു. ലോട്ടറിക്ക് 28 ശതമാനമായി ജിഎസ്ടി ഉയർത്തിയത് 22 കോടിരൂപ ലാഭം
കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം 46 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്.

അന്ന് ജിഎസ്ടി ഇനത്തിൽ 12 ശതമാനമായിരുന്നതിനാൽ 38.28 കോടി രൂപയുടെ ലാഭമാണ് സർക്കാറിനുണ്ടായത്. 12 കോടി സമ്മാന തുക അടിച്ചതിൽ ഏജന്റിനുള്ള വിഹിതവും നികുതിയുംകഴിഞ്ഞ് 7.56 കോടിരൂപയാണ് സമ്മാനമായി ലഭിക്കുക.