ഏഴു വയസ്സുകാരന്റെ പിതാവ് യുവതിയായി മാറി, അച്ഛന്‍ പെണ്ണായപ്പോള്‍ ആണാകാന്‍ തയ്യാറെടുത്ത് കുട്ടിയുടെ അമ്മ !

 ഏഴു വയസ്സുകാരന്റെ പിതാവ് യുവതിയായി മാറി, അച്ഛന്‍ പെണ്ണായപ്പോള്‍ ആണാകാന്‍ തയ്യാറെടുത്ത് കുട്ടിയുടെ അമ്മ !

നീണ്ട 10 കൊല്ലത്തെ ചിന്തയ്‌ക്കൊടുവിലാണ് ലൂയിസ് ദ്രാവൻ എന്ന 34 കാരൻ സ്ത്രീയാവാൻ തീരുമാനിച്ചത്. പങ്കാളി ചാർളി ദ്രാവൻ മാസങ്ങളായി ലിംഗമാറ്റ ശസ്ത്രക്രിയയിലേക്ക് കടക്കാനുള്ള കാത്തിരിപ്പിലാണ്. ഈ അപൂർവ ട്രാൻസ്ജെണ്ടർ ദമ്പതികളെപ്പറ്റി ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു

മിഡിൽസ്ബൊറോയിൽ താമസമാക്കിയ ഇവർക്ക് ക്‌ളൗഡ്‌ എന്ന പേരിൽ ഒരു മകനുണ്ട്. ഒരു പതിറ്റാണ്ടിനു ശേഷം താൻ സ്വത്വം കണ്ടെത്തിയതിന്റെ ആശ്വാസത്തിലാണ്‌ ലൂയിസ്. കഴിഞ്ഞ 26 മാസങ്ങളായി ജൻഡർ ഡിസ്‌ഫോറിയ എന്ന അവസ്ഥ വൈദ്യശാസ്ത്ര പരമായി കണ്ടെത്താനുള്ള കാത്തിരിപ്പിലാണ് ചാർളി.

ഇവർ മകനെന്നോ മകളെന്നോ പറഞ്ഞല്ല കുഞ്ഞിനെ വളർത്തിയതെന്ന്‌ പറയുന്നു. പക്ഷെ അവൻ വളർന്നു വലുതായ ശേഷം ആൺകുട്ടി എന്ന് സ്വയം തിരിച്ചറിഞ്ഞു എന്ന് രക്ഷകർത്താക്കൾ പറയുന്നു. ലൂയിസിന്റെ ശസ്ത്രക്രിയ കഴിഞ്ഞിട്ട് അഞ്ചാഴ്ചകളായി . ഇപ്പോൾ കാര്യങ്ങളെല്ലാം സുഖകരമായി മാറിയിരിക്കുന്നു എന്ന് ലൂയിസ്. വികാരങ്ങളുടെ ഭാണ്ഡക്കെട്ട് എന്നന്നേക്കുമായി ഒഴിച്ചുവച്ചു എന്ന ആശ്വാസവും ലൂയിസിനുണ്ട്. ഒട്ടേറെപ്പേർ തങ്ങളെ പിന്തുണയ്ക്കുമ്പോൾ, സൈബർ ലോകം നെഗറ്റീവ് പ്രതികരണങ്ങളാണ് കൂടുതലും നൽകുന്നതെന്ന് ലൂയിസ്.

ഇത്രയും നാളത്തെ കാത്തിരിപ്പ് ഒട്ടേറെ ബുദ്ധിമുട്ടുണ്ടാക്കി എന്നാണ് ചാർളി പറയുന്നത്. ഈ അവസ്ഥ കണ്ടെത്തും വരെ വ്യക്തികളോട് കാത്തിരിക്കാൻ പറയുന്നത് പുതിയ കുറെ പ്രശ്നങ്ങൾക്ക് ഇട വയ്ക്കുമെന്ന് ചാർളി പറയുന്നു. കോവിഡ് പ്രതിസന്ധി കാരണം ഡോക്‌ടറെ കാണാനുള്ള തന്റെ അപ്പോയ്ന്റ്മെന്റ് എപ്പോഴായിരിക്കുമെന്ന് അറിയില്ലെന്നും ചാർളി പറയുന്നു.