ചിക്കൻ അവശിഷ്ടമാണെന്നാണ് ആദ്യം കരുതിയത്; ഫോയിൽ പേപ്പറിൽ പൊതിഞ്ഞ നിലയിലായിരുന്നു, തുറന്ന് നോക്കിയപ്പോള്‍ കണ്ടത് തലച്ചോറ്!

 ചിക്കൻ അവശിഷ്ടമാണെന്നാണ് ആദ്യം കരുതിയത്; ഫോയിൽ പേപ്പറിൽ പൊതിഞ്ഞ നിലയിലായിരുന്നു, തുറന്ന് നോക്കിയപ്പോള്‍ കണ്ടത് തലച്ചോറ്!

“ചിക്കൻ അവശിഷ്ടമാണെന്നാണ് ആദ്യം കരുതിയത്. ഫോയിൽ പേപ്പറിൽ പൊതിഞ്ഞ നിലയിലായിരുന്നു. പൊതി അഴിച്ചു നോക്കിയപ്പോൾ ആദ്യം മനസ്സിലായില്ല, വീണ്ടും നോക്കിയപ്പോഴാണ് തലച്ചോറാണെന്ന് മനസ്സിലായത്, ഒറ്റത്തവണയേ നോക്കിയുള്ളൂ”- കടപ്പുറത്ത് പ്രഭാത സവാരിക്ക് എത്തിയതായിരുന്നു ജിമ്മി സെന്റ. യാദൃശ്ചികമായി കടലിൽ നിന്നും വന്ന പൊതി യെ കുറിച്ചാണ് ജിമ്മി പറയുന്നത്.

യുഎസിലെ മിഷിഗൻ തീരത്താണ് ഫോയിൽ പേപ്പറിൽ പൊതിഞ്ഞ നിലയിൽ തലച്ചോറ് കണ്ടെത്തിയത്. പൊതിക്കുള്ളിൽ എന്താണെന്നുള്ള ആകാംക്ഷ കൊണ്ടാണ് അഴിച്ചു നോക്കിയതെന്ന് ജിമ്മി പറയുന്നു. എന്താണ് വസ്തുവെന്ന് ആദ്യം നോട്ടത്തിൽ തിരിച്ചറിഞ്ഞില്ല. തിരിച്ചറിഞ്ഞപ്പോൾ അൽപ്പനേരത്തേക്ക് സ്വബോധം നഷ്ടമായെന്നും ജിമ്മി. പൊതിക്കുള്ളിൽ തലച്ചോറ് മാത്രമായിരുന്നില്ല. ഇളം പിങ്ക് നിറത്തിലുള്ള രണ്ട് പൂക്കളും ഒരു കറൻസി നോട്ടും ഉണ്ടായിരുന്നു. കറൻസി ചൈനയിലേതാണെന്നാണ് കരുതുന്നത്.

പൊതി ബീച്ചിലുണ്ടായിരുന്ന ചിലരെ കൂടി കാണിച്ചതോടെയാണ് ഉള്ളിലുള്ളത് തലച്ചോറാണെന്ന് ഉറപ്പിച്ചത്. ബീച്ചിൽ നിന്നും കിട്ടിയ സാധനങ്ങളെല്ലാമായി അടുത്തുള്ള പൊലീസിനെ സമീപിക്കുകയായിരുന്നു ജിമ്മി.

പൊതിക്കുള്ളിലേത് മനുഷ്യ തലച്ചോറല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൂടുതൽ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ് പൊലീസ്. ഏത് ജീവിയുടേതാണ് തലച്ചോറെന്ന് വ്യക്തമല്ലെന്ന് അറിയിച്ച പൊലീസ് പൂച്ചയുടേത് ആകാനാണ് സാധ്യതയെന്നും പറയുന്നു.