ക്വാറന്റൈന്‍ അവസാനിക്കാന്‍ ഒരു ദിവസം ബാക്കി, ആലപ്പുഴയില്‍ യുവാവ് തൂങ്ങിമരിച്ചു , മുമ്പും ആത്മഹത്യാശ്രമം നടത്തിയിരുന്നു

 ക്വാറന്റൈന്‍ അവസാനിക്കാന്‍ ഒരു ദിവസം ബാക്കി, ആലപ്പുഴയില്‍ യുവാവ് തൂങ്ങിമരിച്ചു , മുമ്പും ആത്മഹത്യാശ്രമം നടത്തിയിരുന്നു

ആലപ്പുഴ: ആലപ്പുഴയില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവാവ് തൂങ്ങിമരിച്ച നിലയില്‍. ക്വാറന്റൈന്‍ അവസാനിക്കാന്‍ ഒരു ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് യുവാവ് ജീവിതം അവസാനിപ്പിച്ചിരിക്കുന്നത്. തോട്ടപ്പള്ളി സ്വദേശി രാജുവിന്റെ മകന്‍ ആകാശാണ് (20) മരിച്ചത്. 13 ദിവസം മുമ്പാണ് ആകാശ് ഡല്‍ഹിയില്‍നിന്ന് നാട്ടില്‍ എത്തിയത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഭക്ഷണവുമായി വീട്ടുകാർ എത്തിയപ്പോഴാണ് ആകാശിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.  ക്വാറന്റീനില്‍ കഴിഞ്ഞതിലുള്ള മാനസികസമ്മര്‍ദമല്ല മരണ കാരമണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ആകാശ് നേരത്തെയും ആത്മഹത്യശ്രമം നടത്തിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.