ഓണം ബംബര്‍ നറുക്കെടുത്തു: ഒന്നാം സമ്മാനം 12 കോടി രൂപ Tb 173964 ടിക്കറ്റിന് !

 ഓണം ബംബര്‍ നറുക്കെടുത്തു: ഒന്നാം സമ്മാനം 12 കോടി രൂപ  Tb 173964 ടിക്കറ്റിന് !

തിരുവനന്തപുരം: ഒന്നാം സമ്മാനം 12 കോടി രൂപയുമായി തിരുവോണം ബംബര്‍ നറുക്കെടുത്തു.  ഒന്നാം സമ്മാനം Tb 173964 ടിക്കറ്റിന്. സമ്മാനാര്‍ഹന് 12 കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 300 രൂപയാണ് ഭാഗ്യക്കുറിയുടെ വില.ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോര്‍ക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്.

രണ്ടാം സമ്മാനമായി ഒരു കോടി വീതം ആറുപേര്‍ക്കും മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 12 പേര്‍ക്കും ലഭിക്കും. നാലാം സമ്മാനമായി 12 പേര്‍ക്ക് 5 ലക്ഷം രൂപ വീതം നല്‍കും. ഒരു ലക്ഷം, 5000, 3000, 2000, 1000 രൂപയുടെ മറ്റ് അനവധി സമ്മാനങ്ങളുമുണ്ട്.

കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിക്ക് ഇത്തവണ മികച്ച വില്‍പ്പനയാണ് ഉണ്ടായത്.  ഇതുവരെ 44.10 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചുവെന്നും അതില്‍ എല്ലാ ടിക്കറ്റുകളും വിറ്റുപോയെന്നും ലോട്ടറി വകുപ്പ് അറിയിച്ചു.