നരസിംഹ ആള് പുലിയാണ്! ലോകത്തിനായി ഒരു ‘ചെറിയ സംഭാവന’; 15 സെക്കന്‍ഡില്‍ കൊറോണ വൈറസിനെ കൊല്ലുന്ന യു വി ലൈറ്റ് സാങ്കേതികവിദ്യ!

 നരസിംഹ ആള് പുലിയാണ്! ലോകത്തിനായി ഒരു ‘ചെറിയ സംഭാവന’; 15 സെക്കന്‍ഡില്‍ കൊറോണ വൈറസിനെ കൊല്ലുന്ന  യു വി ലൈറ്റ് സാങ്കേതികവിദ്യ!

ഹൈദരാബാദ്: കൊറോണ വൈറസിന്റെ വ്യാപനം തടയാനുള്ള അസാധാരണ സാങ്കേതിക വിദ്യയാണ് തെലുങ്കാന സ്വദേശിയായ എം നരസിംഹ ചാരി അവതരിപ്പിച്ചിരിക്കുന്നത്. 15 സെക്കന്‍ഡില്‍ വൈറസിനെ നശിപ്പിക്കുന്ന യുവി-സി ലൈറ്റ് ആണ് ഇദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്.

30 സെന്റീമീറ്റര്‍ ദൂരത്ത് സ്ഥാപിച്ച വൈറസിലേക്ക് 30 വാട്ട്, 254 നാനോമീറ്റര്‍ അളവില്‍ യുവി-സി ലൈറ്റ് നല്‍കിയാണ് പരീക്ഷണം നടത്തിയത്. പരീക്ഷണത്തിനൊടുവില്‍ 15 സെക്കന്‍ഡിനുള്ളില്‍ തന്നെ കൊറോണ വൈറസിനെയും മറ്റ് ഹാനീകരമായ വൈറസുകളെയും നശിപ്പിക്കാന്‍ കഴിഞ്ഞെന്ന് നരസിംഹ പറഞ്ഞു.

ടിഎസ്‌ഐസി (തെലുങ്കാന സ്റ്റേറ്റ് ഇന്നൊവേഷന്‍ സെല്‍), എആര്‍സിഐ (ഇന്റര്‍നാഷണല്‍ അഡ്വാന്‍സ്ഡ് റിസര്‍ച്ച് സെന്റര്‍ ഫോര്‍ പൗഡര്‍ മെറ്റലര്‍ജി ആന്‍ഡ് ന്യൂ മെറ്റീരിയല്‍സ്) എന്നിവയുടെ പിന്തുണയോടെയാണ് ഉപകരണം നിര്‍മ്മിച്ചത്.

‘ കോവിഡ് 19 വ്യാപകമായ സമയം ലോകത്തിനായി ഒരു ചെറിയ സംഭാവന നല്‍കണമെന്ന് ഞാന്‍ കരുതി. അതിനാലാണ് യുവി-സി ലൈറ്റ് ഉപയോഗിച്ച് വൈറസിനെ നിഷ്‌ക്രിയമാക്കി നശിപ്പിച്ചുക്കളയുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചത്’, നരസിംഹ പറഞ്ഞു.