ഇങ്ങനെയും ചില ജന്മങ്ങള്‍! കുഞ്ഞ് ആണാണോ എന്നറിയാന്‍ ഏഴുമാസം ഗര്‍ഭിണിയായ ഭാര്യയുടെ വയറു കീറി പരിശോധിച്ച് ഭര്‍ത്താവ് , അതിക്രൂരം

 ഇങ്ങനെയും ചില ജന്മങ്ങള്‍! കുഞ്ഞ് ആണാണോ എന്നറിയാന്‍ ഏഴുമാസം ഗര്‍ഭിണിയായ ഭാര്യയുടെ വയറു കീറി പരിശോധിച്ച് ഭര്‍ത്താവ് , അതിക്രൂരം

ലഖ്‌നൗ: കുട്ടി ആണാണോ എന്നറിയാന്‍ ഏഴാം മാസം ഗര്‍ഭിണിയായ യുവതിയുടെ വയറുകീറി പരിശോധച്ച് ഭര്‍ത്താവ്. ഗുരുതരാവസ്ഥയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബദാന്‍ ജില്ലയിലെ നെക്പൂരിലാണ് സംഭവം.

ഇയാള്‍ക്ക്  അഞ്ചുപെണ്‍കുട്ടികളാണ് ഉള്ളത്. ഭാര്യ ആറാമതും ഗര്‍ഭിണിയായപ്പോള്‍ ആറ് മാസം കഴിഞ്ഞപ്പോള്‍ കുഞ്ഞ് ആണാണോ എന്നറിയാനാണ് ഭര്‍ത്താവ് ക്രൂരകൃത്യം നടത്തിയത്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് 35കാരിയുടെ വയര്‍ കീറിയത്.

സംഭവത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഭര്‍ത്താവിനെ പൊലീസ് അറസ്റ്റുചെയ്തു. ഗുരുതരമായി പരിക്കേറ്റ ഗര്‍ഭിണിയെ ബറേലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടി ആണാണോ പെണ്ണാണോ എന്നറിയുന്നതിനായാണ് വയറുകീറിയതെന്ന് പൊലീസ് പറഞ്ഞു. യുവതിയെ പ്രദേശവാസികള്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.