മലയാളി യുവാവിനെ ദുബൈയിലെ സ്വിമ്മിങ് പൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; നീന്തല്‍ കുളത്തില്‍ വച്ച് ഹൃദയാഘാതമുണ്ടായതെന്ന് സംശയം

 മലയാളി യുവാവിനെ ദുബൈയിലെ സ്വിമ്മിങ് പൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; നീന്തല്‍ കുളത്തില്‍ വച്ച് ഹൃദയാഘാതമുണ്ടായതെന്ന് സംശയം

ദുബൈ: ദുബായ്‌ ശൈഖ് പാലസിലെ ജീവനക്കാരനായിരുന്ന മലയാളി യുവാവിനെ ദുബായിലെ സ്വിമ്മിങ് പൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നീന്തല്‍കുളത്തില്‍ വെച്ച് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് മരണം സംഭവിച്ചതാണെന്നാണ് വിവരം.

കാസര്‍കോട് ചെങ്കള സ്വദേശി അജീര്‍ പാണൂസാണ് (അബ്‍ദുല്‍ അജീര്‍ – 41) മരിച്ചത്. ശനിയാഴ്‍ച ഉച്ചയോടെയായിരുന്നു സംഭവം. മൃതദേഹം ബര്‍ദുബൈ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം റാഷിദ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പരേതനായ മുഹമ്മദ് പാണൂസിന്റെയും ബീഫാത്തിമയുടെയും മകനാണ്.