വയനാട് ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു

 വയനാട് ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു

വയനാട്: വയനാട് ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു. വയനാട് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസിന്റെ പുറക് ഭാഗത്തെ ഒരു ടയറാണ് ഒമ്പതാം വളവില്‍ വെച്ച് ഊരിത്തെറിച്ചത്. ടയര്‍ ഊരിത്തെറിച്ചിട്ടും ബസ് 800 മീറ്ററോളം മുന്നോട്ടുപോയിട്ടാണ് നിര്‍ത്തിയത്.