മത്തി കിട്ടാക്കനിയാവുന്നു; കാരണം എല്‍നിനോ പ്രതിഭാസം! വള്ളക്കാരെ രക്ഷിച്ച് അയലയും വറ്റയും !

 മത്തി കിട്ടാക്കനിയാവുന്നു; കാരണം എല്‍നിനോ പ്രതിഭാസം! വള്ളക്കാരെ രക്ഷിച്ച് അയലയും വറ്റയും !

തിരുവനന്തപുരം: മണ്‍സൂണ്‍ കാലത്ത് സുലഭമായി ലഭിച്ചിരുന്ന മത്തി ഇപ്പോള്‍ കിട്ടാക്കനിയാവുന്നു. എല്‍ നിനോ പ്രതിഭാസമാണ് മത്തിയുടെ ലഭ്യത കുറയാന്‍ ഇടയാക്കിയത്.

കടലിന്റെ അടിത്തട്ടില്‍ വളരുന്ന സസ്യങ്ങളുടേയും പ്ലാവകങ്ങളുടേയും അളവ് കുറഞ്ഞതിനാല്‍ മത്തിക്ക് മുട്ടയിട്ട് പെരുകാനുള്ള സാഹചര്യം ഇല്ലാതെയാവുന്നു. പരമ്പരാഗത മത്സ്യ തൊഴിലാളികളുടെ പ്രധാന വരുമാന മാര്‍ഗമാണ് മത്തി.

സംസ്ഥാന തീരത്ത് നിന്നും പത്ത് മുതല്‍ ഇരുപത് വരെ കീലോമീറ്ററിലാണ് മത്തിയുടെ സാന്നിധ്യം. അയല, വറ്റ, നത്തോലി കിളിമീന്‍, ചെമ്മീന്‍ എന്നിവ നിറച്ചാണ് കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ ഇപ്പോള്‍ തിരിച്ചെത്തുന്നത്.

മത്തിയുടെ ലഭ്യത കുറവാണെങ്കിലും അയല ഉള്‍പ്പെടെയുള്ളവ മത്സ്യത്തൊഴിലാളികളെ തുണക്കുന്നു. കൊച്ചിയില്‍ നിന്ന് പോയ വള്ളക്കാരില്‍ ഒരു ദിവസം 28 ലക്ഷം രൂപയുടെ അയല കിട്ടിയ വള്ളക്കാരുണ്ട്. തുടര്‍ച്ചയായി പെയ്ത മഴ മീനുകള്‍ മുട്ടയിട്ട് പെരുകാന്‍ സഹായിച്ചു.