കരിമീനിന്റെ വായില്‍ ഐസ് കട്ടകള്‍ തിരുകി മീനിന് തുക്കം കൂട്ടി വില്‍പ്പന നടത്തി; വാങ്ങിയത് നാല് കിലോ കരിമീന്‍; വീട്ടിലെത്തിയപ്പോള്‍ 2 കിലോ ‘ഐസ്’ ആയി

 കരിമീനിന്റെ വായില്‍ ഐസ് കട്ടകള്‍ തിരുകി മീനിന് തുക്കം കൂട്ടി വില്‍പ്പന നടത്തി; വാങ്ങിയത് നാല് കിലോ കരിമീന്‍; വീട്ടിലെത്തിയപ്പോള്‍ 2 കിലോ ‘ഐസ്’ ആയി

ആലപ്പുഴ: കരിമീനിന്റെ വായില്‍ ഐസ് കട്ടകള്‍ തിരുകി മീനിന് തുക്കം കൂട്ടി വില്‍പ്പന നടത്തിയെന്ന് പരാതി. ആലപ്പുഴയിലാണ് ഈ വിചിത്ര മീന്‍ വില്‍പ്പന നടന്നിരിക്കുന്നത്.
പള്ളാത്തുരുത്തിയില്‍ റോഡില്‍ മത്സ്യവില്‍പന നടത്തിയ ആളില്‍ നിന്നാണ് കഴിഞ്ഞ 17ന് വെണ്‍മണി ചെറിയത്ത് ദീബ  400 രൂപ നിരക്കില്‍ മീന്‍ വാങ്ങിയത്. മീന്‍ വില്‍പ്പനക്കാരനെതിരെ വീട്ടമ്മ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി.

4 കിലോ കരിമീനും 1000 രൂപയ്ക്ക് 3 കിലോ കാളാഞ്ചിയുമാണ് വാങ്ങിയത്. വീട്ടിലെത്തി നോക്കിയപ്പോഴാണ് 3 കിലോ കാളാഞ്ചിക്കു പകരം രണ്ടരക്കിലോ തിലാപ്പിയായും 4 കിലോ കരിമീനിന് പകരം 2 കിലോ കരിമീനുമാണ് കച്ചവടക്കാരന്‍ നല്‍കിയതെന്ന് മനസ്സിലായത്.

കരിമീനിനു തൂക്കം കൂട്ടാനായി വായില്‍ ഐസ് കട്ടകള്‍ തിരുകിയും വലിയ മത്സ്യത്തിന്റെ അടിഭാഗത്ത് ചെറിയ മത്സ്യങ്ങളും വച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് ദീബ പറയുന്നു.