സംസ്ഥാനത്ത് ആദ്യമായി കൊവിഡ് ബാധിച്ച് ഡോക്ടര്‍ മരിച്ചു

 സംസ്ഥാനത്ത് ആദ്യമായി കൊവിഡ് ബാധിച്ച് ഡോക്ടര്‍ മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഡോക്ടര്‍ മരിച്ചു. തിരുവനന്തപുരം അട്ടക്കുളങ്ങര മണക്കാട് കെബിഎം ക്ലിനിക് നടത്തിയിരുന്ന ഡോ. എം എസ് ആബ്ദിനാണ് (73) കൊവിഡ് ബാധ മൂലം മരിച്ചത്.   കഴിഞ്ഞ ശനിയാഴ്ച വരെ രോഗികളെ ശുശ്രൂഷിച്ചിരുന്ന അദ്ദേഹം തിങ്കളാഴ്ച മുതല്‍ കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്നു.

കിംസ് ആശുപത്രിയിലായിരുന്നു ചികിത്സ. ചൊവ്വാഴ്ചയോടെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു. വെൻ്റിലേറ്റര്‍ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയിരുന്ന അദ്ദേഹം ഇന്ന് രാവിലെയാണ് മരിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ഡോക്ടര്‍ കൊവിഡ് ബാധിച്ചു മരിക്കുന്നത്.