ഈ ചിത്രത്തില്‍ ഒരു പൂച്ചയുണ്ട്! പലരും ശ്രമിച്ചിട്ടും കുരുക്കഴിക്കാന്‍ ശ്രമിക്കാത്ത വൈറല്‍ ഫോട്ടോ..ഒന്നു ശ്രമിച്ചു നോക്കൂ..നിങ്ങള്‍ പൂച്ചയെ കണ്ടോ..

 ഈ ചിത്രത്തില്‍ ഒരു പൂച്ചയുണ്ട്! പലരും ശ്രമിച്ചിട്ടും കുരുക്കഴിക്കാന്‍ ശ്രമിക്കാത്ത വൈറല്‍ ഫോട്ടോ..ഒന്നു ശ്രമിച്ചു നോക്കൂ..നിങ്ങള്‍ പൂച്ചയെ കണ്ടോ..

റെഡിറ്റ്‌ ഉപയോക്താക്കളെ കുഴപ്പിച്ച ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. ഒറ്റനോട്ടത്തിൽ കണ്ടെത്താൻ കഴിയാത്ത നിലയിൽ ഒരു പൂച്ച ഈ ചിത്രത്തിൽ ഒളിച്ചിരിപ്പുണ്ട്. സ്വന്തം വീടിന്റെ സ്വീകരണമുറിയിൽ നിന്നും പകർത്തിയ ചിത്രമാണ് pizzaslayer111 എന്ന പ്രൊഫൈലിന്റെ ഉടമ പോസ്റ്റ് ചെയ്തത്. പലർക്കും സ്വയം ഷെർലക് ഹോംസ് ആവേണ്ടി വന്നുവെങ്കിലും ആ ഒളിച്ചുകളി അത്ര എളുപ്പമൊന്നും കണ്ടുപിടിക്കാൻ സാധിച്ചില്ല.

പലവട്ടം സൂമിനും സൂം ഔട്ടും ചെയ്ത് ചിലർ പൂച്ചയെ കണ്ടുപിടിച്ചു. മറ്റു ചിലർ പലവട്ടം ശ്രമിച്ച് പരാജയപ്പെട്ട് ആ ശ്രമം ഉപേക്ഷിച്ചു. പറ്റിക്കാൻ വേണ്ടി ആരോ പോസ്റ്റ് ചെയ്ത ഫോട്ടോ എന്നും പ്രതികരണമുണ്ടായി. അഞ്ചു മിനിറ്റ് നേരം തുടർച്ചയായി നോക്കിയിട്ടുപോലും കണ്ടെത്താൻ കഴിയാതെ ഒരാൾ നിരാശനായി.

ചിത്രത്തിൽ കാണുന്ന പുസ്തക ഷെൽഫിലാണ് തുടക്കത്തിൽ ഭൂരിപക്ഷം പേരുടെയും കണ്ണുടക്കിയത്. എന്നാൽ ക്യാമറയെ നോക്കുന്ന വിധം, ഭാഗികമായി മാത്രമേ പൂച്ചയെ ഈ ഫോട്ടോയിൽ കാണാൻ കഴിയൂ. ഒന്ന് ശ്രമിച്ചു നോക്കൂ.

പോസ്റ്റ് ചെയ്യപ്പെട്ട് മൂന്ന് ദിവസങ്ങൾക്കുള്ളിൽ 21,000 വോട്ടുകൾ ഈ ചിത്രം സാമാഹരിച്ചു. ഒളിച്ചിരിക്കുന്ന വളർത്തു മൃഗങ്ങളെ കണ്ടെത്താനുള്ള ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു ട്രെൻഡായി മാറിയിരിക്കുകയാണ്. ഇതിനായി വേണ്ടി മാത്രം രൂപീകരിച്ച ഗ്രൂപ്പുകളുമുണ്ട്.