മനുഷ്യന്‍ കണ്ടു പഠിക്കേണ്ട ഒരു അമ്മ മനസ്സ്‌! ചീറ്റപ്പുലികളുടെ ഭീഷണി ചെറുത്ത് കുഞ്ഞിനെ സംരക്ഷിക്കുന്ന ജിറാഫ്; വീഡിയോ വൈറല്‍

 മനുഷ്യന്‍ കണ്ടു പഠിക്കേണ്ട ഒരു അമ്മ മനസ്സ്‌! ചീറ്റപ്പുലികളുടെ ഭീഷണി ചെറുത്ത് കുഞ്ഞിനെ സംരക്ഷിക്കുന്ന ജിറാഫ്; വീഡിയോ വൈറല്‍

അമ്മമാരുടെ സ്‌നേഹവും കരുതലും പോലെ ലോകത്ത് വിശുദ്ധമായ മറ്റെന്തുണ്ട്. മനുഷ്യര്‍ക്ക് മാത്രമല്ല ലോകത്തിലെ സമസ്ത ജീവി വര്‍ഗങ്ങളിലും കരുതലിന്റെ ആ വികാരം കുടികൊള്ളുന്നുണ്ട്. അത്തരമൊരു വീഡിയോ ഇപ്പോള്‍ ശ്രദ്ധേയമാകുകയാണ്.

ഒരു അമ്മ ജിറാഫ് തന്റെ കുഞ്ഞിനെ ചീറ്റപ്പുലികളുടെ ഭീഷണിയില്‍ നിന്ന് സംരക്ഷിച്ചു നിര്‍ത്തുന്നതാണ് വീഡിയോ. നാല് ഭാഗത്ത് നിന്നും ആക്രമിക്കാനായി അടുക്കുന്ന ചീറ്റപ്പുലികളെ വിരട്ടി വിട്ടാണ് അമ്മ ജിറാഫ് തന്റെ കുഞ്ഞിനെ ചേര്‍ത്തു നിര്‍ത്തുന്നത്.

ഇന്ത്യന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ പങ്കിട്ട വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറി.

‘ഒരു അമ്മയ്ക്ക് ഇത്തരത്തിലൊരു ധൈര്യം എവിടെ നിന്ന് ലഭിക്കുന്നു എന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. ചീറ്റകളില്‍ നിന്ന് അത് തന്റെ കുഞ്ഞിനെ വിജയകരമായി സംരക്ഷിക്കുന്നു’- വീഡിയോക്കൊപ്പം സുശാന്ത കുറിച്ചു.

വീഡിയോക്ക് താഴെ ധാരാളം പേര്‍ കുറിപ്പുമായി എത്തി. അമ്മയുടെ സ്‌നേഹത്തോളം കരുത്ത് മറ്റൊന്നിനുമില്ല. അമ്മയെന്നാല്‍ അമ്മ മാത്രമാണ് ഒരാള്‍ കുറിച്ചു. മാതൃത്വത്തിന്റെ കരുത്ത് എല്ലാ ജീവികളിലും ഒരു പോലെ നിലനില്‍ക്കുന്നു എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.