കണ്ടാല്‍ അതിസുന്ദരന്‍; പക്ഷേ തൊട്ടാല്‍ ജീവനും കൊണ്ടെ പോകൂ; റോസാ പുഷ്പത്തിലിരിക്കുന്ന നീല അണലിയുടെ ദൃശ്യം കൗതുകമാകുന്നു !

ചുവപ്പ് നിറമുള്ള റോസാ പുഷ്പത്തിലിരിക്കുന്ന നീല അണലിയുടെ ദൃശ്യം കൗതുകമാകുന്നു. നിറത്തിലുള്ള വ്യത്യാസമാണ് മറ്റ് പാമ്പുകളിൽ നിന്നും നീല അണലിയെ വ്യത്യസ്തമാക്കുന്നത്. ഇന്തോനീഷ്യയിലും ടിമോറിലും മാത്രം കാണപ്പെടുന്ന അണലി വിഭാഗമാണ് ബ്ലൂ പിറ്റ് വൈപർ എന്ന് മോസ്ക്കോ മൃഗശാലയിലെ അധികൃതർ വ്യക്തമാക്കി.
The incredibly beautiful Blue Pit Viper pic.twitter.com/zBSIs0cs2t
— Life on Earth (@planetpng) September 17, 2020
കൂടുതലും പച്ച നിറത്തിലാണ് ഈ ഗണത്തിൽ പെട്ട പാമ്പുകൾ കാണപ്പെടുക. വളരെ അപൂർവമായി മാത്രമേ ഈവയെ നീല നിറത്തിൽ കാണാന്‍ സാധിക്കുകയുള്ളൂ. ലൈഫ് ഓൺ എർത്ത് ആണ് ട്വിറ്ററിലൂടെ കഴിഞ്ഞ ദിവസം ഈ ദൃശ്യം പുറത്തുവിട്ടത്.
കാണുന്നതു പോലെ മനോഹരമല്ല ഈ പാമ്പുകൾ.അതീവ അപകടകാരികളും വിഷമുള്ളവയുമാണ് ഈ ഗണത്തിൽ പെട്ട പാമ്പുകൾ. ഇവയുടെ വിഷമേറ്റാൽ രക്തസ്രാവം നിലയ്ക്കാതെവരും. ബാലി ദ്വീപിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് കടിയേൽക്കുന്നത് ഈ പാമ്പിൽ നിന്നാണ്.