ഞെട്ടിക്കുന്ന വാര്‍ത്ത! അല്‍ഖ്വായിദ ഭീകരര്‍ കേരളത്തില്‍; എറണാകുളത്ത് പിടിയിലായത് കൊടുംഭീകരര്‍; ബംഗാളിലും കേരളത്തിലുമായി പിടിയിലായത് 9 പേര്‍

 ഞെട്ടിക്കുന്ന വാര്‍ത്ത! അല്‍ഖ്വായിദ ഭീകരര്‍ കേരളത്തില്‍; എറണാകുളത്ത് പിടിയിലായത് കൊടുംഭീകരര്‍; ബംഗാളിലും കേരളത്തിലുമായി പിടിയിലായത് 9 പേര്‍

ഡല്‍ഹി: കേരളത്തിലും ബംഗാളിലും ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ നടത്തിയ റെയ്ഡില്‍ 9 അല്‍ഖ്വായിദ ഭീകരര്‍ പിടിയില്‍. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്നും കേരളത്തിലെ എറണാകുളത്തു നിന്നുമാണ് ഭീകരര്‍ പിടിയിലായിരിക്കുന്നത്. എറണാകുളത്തു നിന്നും 3 കൊടുംഭീകരരാണ് പിടിയിലായത്.

ശനിയാഴ്ച പുലര്‍ച്ചെയോടെ എന്‍ഐഎ നടത്തിയ റെയ്ഡിലാണ് തീവ്രവാദികള്‍ പിടിയിലായത്. കൊച്ചിയില്‍ നിന്ന് പിടിയിലായവര്‍ മലയാളികള്‍ അല്ലെന്നാണ് സൂചന. മുര്‍ഷിദ് ഹസന്‍, ഇയാഖൂബ് ബിശ്വാസ്, മൊസറഫ് ഹൊസന്‍ എന്നിവരാണ് പെരുമ്പാവൂരില്‍ നിന്ന് പിടിയിലായത്.

പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്നും 6 പേര്‍ പിടിയിലായിട്ടുണ്ട്.ആയുധങ്ങളും മറ്റ് ഡിജിറ്റല്‍ തെളിവുകളും കൊച്ചിയില്‍ അറസ്റ്റിലായവരുടെ പക്കല്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

രാജ്യ തലസ്ഥാനം ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി എന്‍ഐഎയുടെ പ്രസ്താവനയില്‍ പറയുന്നു. ഈ മാസം 11ന് കേസ് രജിസ്റ്റര്‍ ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഇത് സംബന്ധിച്ച് രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളും ലഭിച്ചിരുന്നു.

നിര്‍മാണ തൊഴിലാളികള്‍ എന്ന വ്യാജേന കൊച്ചിയില്‍ എത്തി താമസിച്ച് വരുന്നവരാണ്. ഇവരെ ഇന്ന് കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കും. കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ന്യൂഡല്‍ഹിയിലായതിനാല്‍ പ്രതികളെ അങ്ങോട്ട് എന്‍ഐഎ എത്തിച്ചേക്കുമെന്നും സൂചനയുണ്ട്.