ബലാത്സംഗ പ്രതികളെ മര്യാദ പഠിപ്പിക്കാന്‍ നൈജീരിയന്‍ സര്‍ക്കാര്‍; 14 വയസ്സിനു താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്ന പ്രതിയ്ക്ക് ശിക്ഷ മരണം! മറ്റ് പീഡന വീരന്മാര്‍ക്ക് പിന്നീട് മൂത്രമൊഴിക്കേണ്ടി വരില്ല, ലിംഗം മുറിച്ചു കളയാന്‍ തീരുമാനം , ഇനി പീഡിപ്പിക്കുന്നത് സ്ത്രീകളാണെങ്കില്‍..!

ബലാത്സംഗ പ്രതികളെ മര്യാദ പഠിപ്പിക്കാന്‍ സുപ്രധാന നിയമവുമായി രംഗത്തെത്തിയിരിക്കുകയാണ് നൈജീരിയന്‍ സര്‍ക്കാര്‍. 14 വയസ്സിനു താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്ന പ്രതിയ്ക്ക് വധശിക്ഷയും മറ്റ് പീഡന വീരന്മാരുടെ ലിംഗം മുറിച്ചു കളയാനുമാണ് പുതിയ നിയമത്തില്‍ വ്യക്തമാക്കുന്നത്.

പ്രതികളായ പുരുഷന്മാരുടെ ലൈംഗിക അവയവം മുറിച്ചുമാറ്റണമെന്ന് നൈജീരിയന്‍ സംസ്ഥാനമായ കാഡുനയാണ് നിയമനിര്‍മ്മാണം നടത്തിയിരിക്കുന്നത്‌. പ്രതികള്‍ സ്ത്രീകളാണെങ്കില്‍ ഫലോപിയന്‍ ട്യൂബുകള്‍ നീക്കം ചെയ്യണമെന്നും പുതിയ ഉത്തരവില്‍ പറയുന്നു. 14 വയസില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷയും നല്‍കും.

ലൈംഗിക അതിക്രമങ്ങള്‍ കുറയ്ക്കാനും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സമൂഹത്തില്‍ സുരക്ഷിതത്വം ഉറപ്പുവരുത്താനും ഈ നിയമത്തിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാഡുന ഗവര്‍ണര്‍ നാസിര്‍ അഹമദ് എല്‍ റുഫായി പറഞ്ഞു.

അടുത്തിടെ കാഡുനയില്‍ പീഡനക്കേസുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് കര്‍ശനമായ ശിക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനം. നേരത്തെ ബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് 21 വര്‍ഷത്തെ തടവുശിക്ഷയാിരുന്നു ഇവിടെ നല്‍കിയിരുന്നത്.