മലയാളി ക്രിക്കറ്റ് താരത്തെ അജ്മാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

 മലയാളി ക്രിക്കറ്റ് താരത്തെ അജ്മാനില്‍ തൂങ്ങിമരിച്ച നിലയില്‍  കണ്ടെത്തി

അജ്മാന്‍: മലയാളി ക്രിക്കറ്റ് താരത്തെ അജ്മാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് നീലേശ്വരത്ത് സ്ഥിരതാമസമാക്കിയ കണ്ണൂര്‍ കളത്തൂര്‍ സ്വദേശി സലീംകുമാറിന്റെ മകന്‍ ശ്രീലാലിനെ(26)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാത്രിയില്‍ താമസിക്കുന്ന കെട്ടിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കാസര്‍കോട് ജില്ലാ അണ്ടര്‍ 14, 16, 19 ടീമുകളില്‍ അംഗമായിരുന്നു ഇദ്ദേഹം. യുഎഇയിലും ക്രിക്കറ്റ് മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. 2017ല്‍ സന്ദര്‍ശക വിസയിലെത്തി തിരിച്ചുപോയ ശ്രീലാല്‍ കഴിഞ്ഞ സെപ്തംബറിലാണ് വീണ്ടും യുഎഇയിലെത്തുന്നത്.