കുവൈറ്റില്‍ കടകളിലും മറ്റും മാസ്ക് ധരിക്കാതെ പിടിക്കപ്പെടുന്ന ജീവനക്കാരിൽ നിന്നും ഉപഭോക്താക്കളിൽ നിന്നും 100 കെഡി പിഴ ചുമത്തും, മുന്നറിയിപ്പ് അവഗണിക്കരുതെ..

കുവൈറ്റ്: കുവൈറ്റില്‍ കോവിഡ് വ്യപനത്തിനെതിരെയുള്ള നാലാം ഘട്ട നിയന്ത്രണ പദ്ധതികളുടെ ഭാഗമായി കൂടുതൽ നിയമ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്. കടകളിലും മറ്റും മാസ്ക് ധരിക്കാതെ പിടിക്കപ്പെടുന്ന ജീവനക്കാരിൽ നിന്നും ഉപഭോക്താക്കളിൽ നിന്നും 100 കെഡി പിഴ ഈടാക്കുമെന്നാണ് അധികൃതർ അറിയിച്ചത്.
പിഴക്ക് പുറമെ കടകൾ അടപ്പിക്കുന്നത് അടക്കമുള്ള നടപടികളും സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. കച്ചവട സ്ഥാപനങ്ങൾ അല്ലാത്ത സ്ഥലങ്ങളിലും മാസ്ക് ധരിക്കാത്തതിന് പിഴ 100 കെഡി ആയിരിക്കുമെന്നും ബന്ധപ്പെട്ടവർ സൂചിപ്പിച്ചു.