യുഎസിലും ടിക് ടോക്ക് ഓര്‍മ്മയാകുന്നു; ടിക് ടോക്കും വി ചാറ്റും ഞായറാഴ്ച്ച മുതല്‍ പ്രവര്‍ത്തന രഹിതമാകും!

വാഷിംഗ്ടണ്‍: യുഎസിലും ടിക് ടോക്ക് ഓര്‍മ്മയാകുന്നു. ടിക് ടോക്കും വി ചാറ്റും ഞായറാഴ്ച്ച മുതല്‍ പ്രവര്‍ത്തന രഹിതമാകുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. എന്‍ഡിടിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ടിക് ടോക്കും വിചാറ്റും അടക്കം ചൈനീസ് ആപ്പുകൾ നിരോധിച്ച ആദ്യ രാജ്യം ഇന്ത്യയാണ്. സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടിയായിരുന്നു ഇവ ഇന്ത്യ നിരോധിച്ചത്. അതിനു പിന്നാലെ തന്നെ യുഎസും നിരോധനം ഏർപ്പെടുത്തുമെന്ന സൂചനകൾ ഉണ്ടായിരുന്നു. ചൈനീസ് ആപ്പുകൾ നിരോധിക്കണമെന്ന് യുഎസിലെ നിരവധി പാർലമെന്‍റ് അംഗങ്ങളും നേതാക്കളും ആവശ്യപ്പെട്ടുവരികയായിരുന്നു.