അന്ന് എനിക്ക് പ്രായം 24, ട്രംപിന് 51! ടെന്നീസ് കളി കാണാന്‍ വന്ന എന്നെ വിഐപി സ്യൂട്ടില്‍ വച്ച് ട്രംപ് ബലാത്സംഗം ചെയ്തു! യുവതിയുടെ ആരോപണത്തില്‍ നാണം കെട്ട് ട്രംപ്

നിരവധി ലൈംഗീക പീഡന ആരോപണങ്ങള്‍ക്ക് വിധേയനായ ആളാണ് ഡോണള്‍ഡ് ട്രംപ്. പ്രമുഖ അമേരിക്കന്‍ കോളമിസ്റ്റ് ഇ. ജീന്‍ കോരളിനും ട്രംപിനെതിരെ ലൈംഗീക ആരോപണവുമായി രംഗത്തെത്തിയിരുന്നു.ഇപ്പോള്‍ ട്രംപിനെതിരെ മുന്‍ മോഡല്‍ ആമി ഡോറിസാണ് ലൈംഗീകാരോപണവുമായി രംഗത്തെത്തിയത്.
1997 സെപ്റ്റംബറില്‍ ന്യൂയോര്‍ക്കില്‍ വച്ചു നടന്ന യുഎസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിനിടെ വിഐപി സ്യൂട്ടില്‍ വച്ച് ട്രംപ് തന്നെ ലൈംഗീകമായി പീഡിപ്പിച്ചെന്ന് ആമി ഡോറിസ് ദ് ഗാര്‍ഡിയനോട് വ്യക്തമാക്കി.
സംഭവ സമയം ഡോറിസിന് 24 വയസാണ് പ്രായം. അന്ന് 51കാരനായിരുന്ന ട്രംപ് രണ്ടാം ഭാര്യ മാര്‍ല മേപിള്സിനൊപ്പമാണ് ജീവിച്ചിരുന്നത്. തന്റെ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതിനായി യുഎസ് ഓപ്പണ്‍ ടെന്നിസിനുള്ള തന്റെ ടിക്കറ്റും ട്രംപിനൊപ്പമുള്ള ചിത്രങ്ങളും ഡോറിസ് ഗാര്ഡിയന് കൈമാറിയിട്ടുണ്ട്.
ഇപ്പോള്‍ 48 വയസുള്ള ഡോറിസ് ഇരട്ട കുട്ടികളുടെ അമ്മയാണ്. 2016ല്‍ ഇക്കാര്യം തുറന്ന് പറയാന്‍ താന്‍ ആലോചിച്ചിരുന്നുവെന്നും എന്നാല്‍ തന്റെ കുടുംബം തകരുമെന്ന ഭയത്താല്‍ ഇക്കാര്യം മറച്ചു വയ്ക്കുകയായിരുന്നുവെന്നും ഡോറിസ് പറയുന്നു. കൗമാരക്കാരായ തന്റെ പെണ്മക്കള്ക്ക് മാര്‍ഗദര്‍ശിയാകാന്‍ കഴിയണം എന്ന ആഗ്രഹത്താലാണ് ഇപ്പോള്‍ ഇക്കാര്യം തുറന്ന് പറയുന്നതെന്നും ഡോറിസ് വ്യക്തമാക്കി.