സാജൻ ചേട്ടനെയും ശബരി ചേട്ടനെയും കാണുമ്പോൾ ആത്മാവും ആൽമരവും എന്ന് ഞാൻ പറയാറുണ്ട്; വാക്കുകൾ പറഞ്ഞു മുഴുമിപ്പിക്കാൻ സാജൻ ചേട്ടന് സാധിച്ചില്ല; ശബരിയുടെ അകാല വിയോഗത്തില്‍ ഉമാ നായരുടെ കുറിപ്പ്‌

 സാജൻ ചേട്ടനെയും ശബരി ചേട്ടനെയും കാണുമ്പോൾ ആത്മാവും ആൽമരവും എന്ന് ഞാൻ പറയാറുണ്ട്; വാക്കുകൾ പറഞ്ഞു മുഴുമിപ്പിക്കാൻ സാജൻ ചേട്ടന് സാധിച്ചില്ല; ശബരിയുടെ അകാല വിയോഗത്തില്‍ ഉമാ നായരുടെ കുറിപ്പ്‌

നടന്‍ ശബരിയുടെ അകാല വിയോഗത്തില്‍ നടി ഉമാ നായരുടെ കുറിപ്പാണ് വൈറലാകുന്നത്.

കുറിപ്പ് വായിക്കാം…

ശബരി ചേട്ടൻ പോയി എന്ന് വിശ്വാസം വന്നില്ല. അറിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ആത്മമിത്രം ആയ സാജൻ ചേട്ടനോട് വിളിച്ചു അന്വഷിച്ചപ്പോൾ വാക്കുകൾ പോലും പറഞ്ഞു മുഴുമിപ്പിക്കാൻ സാജൻ ചേട്ടന് സാധിച്ചില്ല .നേരിട്ട് കണ്ടപ്പോൾ താങ്ങാൻ പറ്റിയില്ല..

കാരണം അത്രേയ്ക്കും ശരീരം സംരക്ഷിക്കുന്ന ഇത്രെയും മാന്യത ഉള്ള, സ്നേഹത്തോടെ മാത്രം പെരുമാറുന്ന ശബരി ചേട്ടനെ അങ്ങനെ കാണാൻ പറ്റുമായിരുന്നില്ല… അവിടെ ഉണ്ടായിരുന്ന എല്ലാ സഹപ്രവർത്തകരെല്ലാം ഞെട്ടലോടെ വേദനിച്ചായിരുന്നു ദിനേശേട്ടൻ, കിഷോറേട്ടൻ, ജോസേട്ടൻ, അരുൺചേട്ടൻ, അനൂപ്, ജിത്തു, അനീഷേട്ടൻ, ഫസൽ ഇക്ക, ഷോബി ചേട്ടൻ, രഞ്ജിത്, മനോജേട്ടൻ, പുരുഷോത്തമൻ സർ, ഉണ്ണി അങ്ങനെ അറിഞ്ഞു വന്നവർ എല്ലാം വിശ്വാസിക്കാൻ പറ്റാതെ പകച്ചു നിന്നു…

കുടുംബം അവരെ ആശ്വസിപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയില്ല… സാജൻ ചേട്ടനെയും ശബരി ചേട്ടനെയും കാണുമ്പോൾ എല്ലാം ആത്മാവും ആൽമരവും എന്ന് ഞാൻ പറയാറുണ്ട്… വാക്കുകൾ കൊണ്ട് നികത്താൻ പറ്റുന്ന വിടവ് അല്ല… എങ്കിലും എല്ലാം സഹിക്കാനും ഈ സാഹചര്യം മറികടക്കാനും കുടുംബത്തിനും പ്രിയ മിത്രങ്ങൾക്കും സാധിക്കട്ടെ…പ്രണാമം ശബരി ചേട്ടാ