കൊന്നപ്പൂ സാഹിബിന് തലയിലിടാൻ തോർത്തുമുണ്ട് വാങ്ങാൻ നമുക്കെല്ലാവർക്കും കൂടി ഒന്ന് സഹായിച്ചാലോ? കെടിയ്ക്ക് എതിരെ വിടിയുടെ ട്രോള്‍

കൊച്ചി: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിനെ എൻഐഎ ചോദ്യം ചെയ്യുന്നതിന് പിന്നാലെ കടുത്ത വിമർശനവുമായി വിടി ബൽറാം എം എൽഎ. സ്ഥിരമായി ഓരോരോ ഓഫീസുകളിൽ കൊച്ചുവെളുപ്പാൻ കാലത്ത് “വിശദീകരണം നൽകാൻ” പോകേണ്ടി വരുന്ന കൊന്നപ്പൂ സാഹിബിന് തലയിലിടാൻ തോർത്തുമുണ്ട് വാങ്ങാൻ നമുക്കെല്ലാവർക്കും കൂടി ഒന്ന് സഹായിച്ചാലോ? എന്ന ചോദ്യവുമായാണ് ബൽറാം രംഗത്തെത്തിയത്.
ഇതിനായി എൻ്റെ വക 25 എന്ന ഹാഷ്ടാഗ് ക്യാമ്പയിനും ഫേസ് ബുക്കിൽ എം എൽ എ തുടങ്ങി. നിരവധി പേരാണ് എം എൽ എ യ്ക്ക് പിന്തുണയുമായി ക്യാമ്പയിനിൽ പങ്കുചേരുന്നത്.