കുവൈറ്റില്‍ ഫിലിപ്പൈനിയായ ഭാര്യയെ ഫോണ്‍വിളിച്ച് അറിയിച്ച ശേഷം മലയാളിയായ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

 കുവൈറ്റില്‍ ഫിലിപ്പൈനിയായ ഭാര്യയെ ഫോണ്‍വിളിച്ച് അറിയിച്ച ശേഷം മലയാളിയായ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

കുവൈറ്റ്: കുവൈറ്റില്‍ മലയാളി യുവാവ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍. ഫിലിപ്പൈനിയായ ഭാര്യയെ ഫോണ്‍വിളിച്ച് അറിയിച്ച ശേഷമാണ് ആത്മഹത്യ. മരിച്ച യുവാവ് ഇടുക്കി സ്വദേശിയാണ്.  കുവൈറ്റില്‍ ടാക്സി ഡ്രൈവറായി ജോലിനോക്കുകയായിരുന്ന കൊല്ലം
സ്വദേശി ഷഫീക്ക് ആണ് മരിച്ചത്.

ഷഫീക്കിന്‍റെ ഫോണ്‍ വന്നതിനുശേഷം സലൂണ്‍ ജീവനക്കാരിയായ ഭാര്യ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൂന്ന് മാസം പ്രായമുള്ള ഒരു കുട്ടി ഇവര്‍ക്കുണ്ട്. സാല്‍മിയയിലെ ഗോള്‍ഡ് സൂക്കിന് സമീപമുള്ള താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.