35 പവനും രണ്ടു ലക്ഷം രൂപയും നല്‍കിയത് പോരാ, സ്ത്രീധനം കൂടുതല്‍ വേണം! യുവതിയെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

 35 പവനും രണ്ടു ലക്ഷം രൂപയും നല്‍കിയത് പോരാ, സ്ത്രീധനം കൂടുതല്‍ വേണം!  യുവതിയെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍ഗോഡ് : യുവതിയെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ഉദയ നഗറിലെ പ്രവാസി ഷുക്കൂറിന്‍റെ ഭാര്യ റംസീന (27) യെയാണ് കഴിഞ്ഞ ദിവസം അഞ്ചരയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

റംസീന സ്ത്രീധനത്തിന് വേണ്ടിയുള്ള ഭര്‍തൃ വീട്ടുകാരുടെ പീഡനത്തില്‍ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് വീട്ടുകാരുടെ ആരോപണം . 2014ലാണ് വിവാഹം നടന്നത്. രണ്ടു ലക്ഷം രൂപയും 35 പവന്‍ സ്വര്‍ണ്ണവും നല്‍കിയിരുന്നു. ഇതിനുപുറമേ കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ട് ഭര്‍തൃവീട്ടില്‍ നിന്നും നിരന്തരം ശല്യം ചെയ്തിരുന്നതായി വീട്ടുകാര്‍ പറയുന്നു.

രണ്ടുദിവസം മുമ്ബാണ് ചട്ടഞ്ചാലിലെ സ്വന്തം വീട്ടില്‍ നിന്നും തിരിച്ചു ഭര്‍തൃവീട്ടിലേക്ക് റംസീന എത്തിയത്. ഭര്‍തൃവീട്ടിലുള്ള പീഡനത്തെക്കുറിച്ച്‌ വീട്ടുകാരോട് പറഞ്ഞിരുന്നു. വീട്ടില്‍തന്നെ കഴിയാമെന്ന് പറഞ്ഞിരുന്നെങ്കിലും റംസീന പോവുകയായിരുന്നു എന്നാണ് കുടുംബം പറയുന്നത്.