കൊച്ചുകുഞ്ഞ് മുന്നില്‍ നിന്നിട്ടും ശ്രദ്ധയില്ലാതെ! മൂന്ന് വയസുകാരന്റെ മുകളിലൂടെ കാര്‍ കയറിയിറങ്ങുന്നതിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്, വീഡിയോ കാണാം

 കൊച്ചുകുഞ്ഞ് മുന്നില്‍ നിന്നിട്ടും ശ്രദ്ധയില്ലാതെ! മൂന്ന് വയസുകാരന്റെ മുകളിലൂടെ കാര്‍ കയറിയിറങ്ങുന്നതിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്, വീഡിയോ കാണാം

മുംബൈ: മഹാരാഷ്ട്രയില്‍ മൂന്ന് വയസുകാരന്റെ മുകളിലൂടെ കാര്‍ കയറിയിറങ്ങുന്നതിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. അപകടത്തില്‍ നിസാര പരിക്കേറ്റ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. കുട്ടി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയതായി പൊലീസ് പറയുന്നു. സംഭവത്തില്‍ അലക്ഷ്യമായി വാഹനം ഓടിച്ച ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

മുംബൈയിലെ മാല്‍വാനി മേഖലയില്‍ വെളളിയാഴ്ചയാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവം വിവാദമായതോടെ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വീടിന്റെ മുന്നില്‍ കളിക്കുകയായിരുന്നു മൂന്ന് വയസുകാരന്‍. ഈ സമയത്ത് എതിരെ വന്ന കാര്‍ കുട്ടിയുടെ മുകളിലൂടെ കയറിയിറങ്ങുന്നതാണ് വീഡിയോയിലുളളത്. കുട്ടിയുടെ മുകളിലൂടെ വാഹനം കയറിയിറങ്ങിയതിന് ശേഷവും കാര്‍ മുന്നോട്ടുപോകുന്നത് വീഡിയോയില്‍ കാണാം. സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്.

ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലാക്കി. നിസാര പരിക്ക് മാത്രം സംഭവിച്ച കുട്ടി ആശുപത്രി വിട്ടതായി പൊലീസ് അറിയിച്ചു.