ഇഡി അല്ല എന്‍ഐഎ! ദേശവിരുദ്ധം അന്വേഷിക്കുന്ന എന്‍ഐഎയ്ക്ക് മുന്നില്‍ ജലീല്‍ എത്തുമ്പോള്‍ വിയര്‍ക്കുന്നത് മുഖ്യമന്ത്രിയും മന്ത്രിസഭയും !

 ഇഡി അല്ല എന്‍ഐഎ! ദേശവിരുദ്ധം അന്വേഷിക്കുന്ന എന്‍ഐഎയ്ക്ക് മുന്നില്‍ ജലീല്‍ എത്തുമ്പോള്‍ വിയര്‍ക്കുന്നത് മുഖ്യമന്ത്രിയും മന്ത്രിസഭയും !

തിരുവനന്തപുരം:   മന്ത്രി കെടി ജലീലനെ എന്‍ഐഎ ചോദ്യം ചെയ്യുന്നതോടെ സര്‍ക്കാരും കൂടുതല്‍ പ്രതസന്ധിയിലാകുകയാണ്. സാധാരണ ഗതിയില്‍ ഷെഡ്യൂള്‍ഡ് കേസുകള്‍ മാത്രം അന്വേഷിക്കുന്ന എന്‍ഐഎ ഒരു സംസ്ഥാന മന്ത്രിയെ ചോദ്യംചെയ്യുന്നതിനായി വിളിച്ചു വരുത്തുന്നത് ഒരു സാധാരണ നടപടി അല്ല.കേരളത്തില്‍ ഇതാദ്യമായാണ് ഒരു മന്ത്രിയെ എന്‍ഐഎ ചോദ്യം ചെയ്യുന്നത്. കേസില്‍ ആദ്യ ഘട്ടം മുതല്‍ ജലീലിന്റെ നടപടികളാണ് വിവാദമായത്. രഹസ്യ സ്വഭാവം ഈ വിവാദം ഉയര്‍ന്ന അന്നുമുതല്‍ മന്ത്രി നിലനിര്‍ത്തിയിരുന്നു.

ഇത്തരം ദേശ ദ്രോഹ കേസുകളില്‍ സാക്ഷിയായി പോലും മന്ത്രി മാറുന്നത് ഗൗരവമായ നടപടിയാണ്. ദേശ ദ്രോഹവും സ്വര്‍ണക്കടത്തുമൊക്കെയുള്ളവര്‍ മന്ത്രിയുടെ സുഹൃത്ത് ബന്ധത്തില്‍ ഉള്‍പ്പെടുന്നു .നേരത്തെ ഇഡി രണ്ടു ദിവസമായി മന്ത്രി കെടി ജലീലിനെ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ ഇന്നലെ തന്നെ എന്‍ഐഎ ശേഖരിച്ചിരുന്നു. ഇതുകൂടി പരിശോധിച്ചാണ് മന്ത്രിയുടെ ചോദ്യം ചെയ്യല്‍ തുടരുന്നത്.

നയതന്ത്ര ബാഗേജിലൂടെ ഖുറാന്റെ മറവില്‍ സ്വര്‍ണം കടത്തിയോ എന്നതാണ് എന്‍ഐഎ അന്വേഷിക്കുന്നത്. ഇക്കാര്യത്തില്‍ മന്ത്രിയില്‍ നിന്നും എന്‍ഐഎ വ്യക്തത തേടും.