ഒന്നുകില്‍ രാത്രി വരാം, അല്ലെങ്കില്‍ ഓണ്‍ലൈനില്‍; ചോദ്യം ചെയ്യലിന് ജലീല്‍ തേടിയ രഹസ്യ നീക്കങ്ങള്‍ ഇങ്ങനെ! എന്‍ഐഎ ഓഫീസിലെത്തിയ ജലീലിന്റെ ആദ്യ ദൃശ്യങ്ങള്‍ ഇമ ചിമ്മാതെ കാത്തിരുന്നത് പകര്‍ത്തിയത് അനില്‍ ഇമ്മാനുവല്‍, മിനിസ്റ്റര്‍ എന്ന് വിളിച്ചിട്ടും തിരിഞ്ഞു നോക്കിയില്ല!

കഴിഞ്ഞ തവണ രണ്ടുവട്ടം ആരുമറിയാതെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ഹാജരായി മടങ്ങിയ മന്ത്രിക്ക് ഇക്കുറിയും കണക്കുകൂട്ടലുകൾ പാളി. മാധ്യമങ്ങളുടെ കണ്ണു വെട്ടിക്കുന്നതിനാണ് മന്ത്രി പുലര്‍ച്ചെ തന്നെ എന്‍ഐഎ ഓഫിസില്‍ എത്തിയത്. അതും ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യ വാഹനത്തിലായിരുന്നു മന്ത്രിയുടെ വരവ്. മനോരമ ന്യൂസ് പ്രിൻസിപ്പൽ കറസ്പോണ്ടന്റ് അനിൽ ഇമ്മാനുവൽ ക്യാമറയ്ക്കു മുന്നിലേക്കു തന്നെയായിരുന്നു മന്ത്രി എത്തിയത്.
ചോദ്യം ചെയ്യലിന് മന്ത്രി ജലീല്‍ തേടിയ രണ്ട് സാധ്യതകളും എന്‍ഐഎ തള്ളുകയായിരുന്നു. 1. ഓണ്‍ലൈനില്‍ ചോദ്യം െചയ്യണം 2. ചോദ്യം ചെയ്യുന്നത് രാത്രി വേണം.ഈ രണ്ട് നിര്‍ദേശങ്ങള്‍ മന്ത്രി മുന്നോട്ടുവച്ചെങ്കിലും അന്വേഷണസംഘം ഇക്കാര്യത്തില്‍ കര്‍ശന നിലപാട് എടുക്കുകയായിരുന്നു. പുലര്‍ച്ചെ എന്‍ഐഎ ഒാഫീസിലെത്തിയത് ഈ അഭ്യര്‍ഥനകളും തള്ളിയതിന് പിന്നാലെയാണ്.

ഗേറ്റിനു പുറത്ത് ഇറങ്ങി ഓഫിസിലേക്കു കയറാന്‍ തീരുമാനിച്ച മന്ത്രി, ക്യാമറ തന്നെ പിന്തുടരുന്നതു കണ്ടതോടെ ഓഫിസ് ഗേറ്റിനുള്ളിലേക്കു വാഹനം കയറ്റിയ ശേഷം തിരിഞ്ഞു ക്യാമറയ്ക്ക് മുഖം കൊടുക്കാതെ അകത്തേക്കു കയറിപ്പോകുകയായിരുന്നു എന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
എന്‍ഐഎ നോട്ടിസ് ലഭിച്ചതിനു പിന്നാലെ ഇന്നലെ അര്‍ധരാത്രിയില്‍ ഓഫിസില്‍ എത്താമെന്നായിരുന്നു മന്ത്രിയുടെ മറുപടി. എന്നാല്‍ എന്‍ഐഎ ഉദ്യോഗസ്ഥര്‍ ഇതു സമ്മതിക്കാതെ വന്നതോടെ രാവിലെ ആറുമണിക്ക് എത്തുന്നതിന് അനുമതി തേടുകയായിരുന്നു. ഇത് ഉദ്യോഗസ്ഥര്‍ സമ്മതിച്ചതിനാലാണ് മന്ത്രി പുലര്‍ച്ചെ എത്തിയത് എന്നാണ് അറിയുന്നത്.