എന്റെ മൂത്ത മോൾ എന്നെ നോക്കൂക പോലുമില്ല; എന്നെ നോക്കിക്കൊണ്ടിരുന്നത് എന്റെ ജിഷ മോളാണ്; ഞാൻ കുറെ നാളായി പെരുമ്പാവൂരിലെ പലരോടും കടം വാങ്ങിയാണ് ജീവിക്കുന്നത്; പല ഹോട്ടലുകളിലും കടം പറഞ്ഞാണ് ഭക്ഷണം കഴിക്കുന്നത്; കയ്യില്‍ കിട്ടിയ 40 ലക്ഷവും ആവിയായി പോയെന്ന് ജിഷയുടെ അമ്മ രാജേശ്വരിയുടെ വെളിപ്പെടുത്തല്‍! അതുകൊണ്ട് ഇപ്പോള്‍ ബ്രൂട്ടീഷനും ഇല്ലെന്ന് സോഷ്യല്‍മീഡിയ !

കൊച്ചി: കയ്യില്‍ കിട്ടിയ 40 ലക്ഷവും ആവിയായി പോയെന്ന ജിഷയുടെ അമ്മ രാജേശ്വരിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ. മാധ്യമങ്ങളോടായിരുന്നു രാജേശ്വരിയുടെ വെളിപ്പെടുത്തല്‍ . തനിക്ക് സുഖമില്ലെന്നും ഭക്ഷണം കഴിക്കാന്‍ പോലും കയ്യില്‍ പണമില്ലെന്നും രാജേശ്വരി പറയുന്നു.
രാജേശ്വരിയുടെ വാക്കുകള്‍ ഇങ്ങനെ..
ഞാൻ മരിച്ചു പോയ ജിഷയുടെ അമ്മയാണ് .എനിക്ക് മൂന്ന് വർഷമായിട്ട് പൈസകൾ ഒന്നും കിട്ടുന്നില്ല .ഞാൻ ഭയങ്കര ബുദ്ധിമുട്ടിലാണ് .കൊച്ചു മരിച്ചതിനുശേഷം എനിക്ക് തീരെ സുഖമില്ല. ഞാൻ കളക്ടറെ കാണാൻ പോയിരുന്നു .കളക്ടർ രാജൻ പണിക്കർ സാർ പോയതിനുശേഷം പുതിയ കലക്ടർ മൂന്നുലക്ഷം രൂപ പലതവണയായട്ടാണ് ചികിത്സയ്ക്ക് വേണ്ടി തന്നത്.
പക്ഷേ ആ കാശുകൊണ്ട് ചികിത്സിച്ചിട്ട് എന്റെ അസുഖങ്ങൾ ഒന്നും മാറിയില്ല .കൈക്ക് ഒരു ഓപ്പറേഷൻ വേണം എന്നാണ് ഡോക്ടർ പറഞ്ഞത് .ആ ഓപ്പറേഷന്റെ പണത്തിനു വേണ്ടി കളക്ടറെ കാണാൻ ഞാൻ പോയിരുന്നു .പോയപ്പോൾ അവിടെ ഉള്ളവർ എന്നെ കളക്ടറെ കാണിച്ചില്ല. ഞാൻ അപേക്ഷ കൊണ്ട് പോയിട്ട് എന്റെ അപേക്ഷ സ്വീകരിച്ചില്ല. അവിടെയുള്ള ഒരു മേടം ഞാൻ എപ്പോൾ ചെന്നാലും എന്നെ നിഷേധിച്ച് കളിയാക്കുന്ന രീതിയിൽ ആണ് പെരുമാറാറുള്ളത് .ഇതൊക്കെ കളക്ടർ അറിയുന്നുണ്ടോ ഇല്ലയോ എന്ന് എനിക്ക് അറിയാൻ പാടില്ല .ഇവർ കള്ളത്തരങ്ങൾ നടത്തി കൂട്ടുന്നതാണോ എന്നോ എനിക്കറിയില്ല.
പുറമേ കോടികൾ വന്നു എന്നാണ് പറയുന്നത്. തെറ്റ് ചെയ്യാതെ മാനം മര്യാദയ്ക്ക് ജീവിക്കുന്ന എന്നെപ്പോലുള്ള പെണ്ണുങ്ങളുടെ മേൽ ചീത്തപ്പേരുണ്ടാക്കുന്നു ഇപ്പോഴത്തെ ചില നേതാക്കന്മാരുടെ ആളുകൾ. എന്റെ കൊച്ചിനെ കൊന്നിട്ട് ഇത്രയും നാളായി .എന്തുകൊണ്ട് ഇതുവരെ എന്റെ കൊച്ചിനെ കൊന്ന പ്രതികളെ ശിക്ഷിച്ചില്ല .അമീർ ഇസ്ലാമിനെ പിടിച്ച് 20 ദിവസത്തിനുള്ളിൽ ശിക്ഷ നൽകുമെന്ന് പറഞ്ഞിരുന്നു .ഇതുവരെയും ശിക്ഷിച്ചിട്ടില്ല. അതുപോലെ അമീർ ഇസ്ലാമിന്റെ കൂടെ എത്ര കൂട്ടാളികൾ ഉണ്ടായിട്ടുണ്ട് .എന്റെ മകൾ മരിച്ചപ്പോൾ അവളുടെ കയ്യിൽ ഒരു തലമുടിയും ഒരു വിരലടയാളവും ഉണ്ടായിരുന്നു .ഈ രേഖകളൊന്നും ഇരുവരെയും തെളിയിച്ചിട്ടില്ല.
ഞാനാണെങ്കിൽ എനിക്ക് പറ്റുന്ന രീതിയിൽ കൂലിപ്പണി എടുത്തെങ്കിലും ജീവിക്കണമെന്ന ആഗ്രഹകാരിയാണ്. ആരെയും പിടിച്ചുപറിച്ചോ മോഷ്ടിച്ചോ ജീവിക്കണമെന്ന ആഗ്രഹം എനിക്കില്ല. ജനങ്ങൾ തന്ന പൈസയാണ് ആ പൈസ എനിക്ക് കിട്ടണം. കോടികൾ ഉണ്ട് ,രാജേശ്വരി കോടീശ്വരി ആണ് എന്നൊക്കെയാണ് പുറത്ത് എല്ലാവരും അറിയുന്നത് .അപ്പോൾ എനിക്ക് എത്ര കോടി പണം വന്നിട്ടുണ്ടോ ആ പണത്തിന്റെ സത്യാവസ്ഥ പുറത്തു വരണം .
ഇപ്പോൾ എന്റെ പെൻഷൻ നിഷേധിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രഖ്യാപിച്ച പൈസയാണ് ഞാൻ ചോദിക്കുന്നത് ആ പൈസയിൽ നിന്ന് ഓണമായിട്ട് കൂടി എനിക്ക് കുറച്ചു പൈസ തന്നിട്ടില്ല. പത്രത്തിലൊക്കെ ന്യൂസ് ഉണ്ടായിരുന്നു ഓണമായിട്ട് രണ്ടുമാസത്തെ പെൻഷൻ തുക എല്ലാവർക്കും കൊടുക്കുന്നുണ്ട് എന്ന് .
ഓണം കഴിഞ്ഞതിന്റെ പിറ്റേദിവസം പൈസ ചോദിച്ച് കൊണ്ട് ഞാൻ താലൂക്ക് ഓഫീസിൽ ചെന്നപ്പോൾ അവിടെനിന്ന് പറഞ്ഞത് അങ്ങനെ ഒരു പെൻഷൻ ചേച്ചിക്ക് ഇല്ല എന്നാണ്. ഒരുപാട് ഹോസ്പിറ്റലിൽ ചെന്ന് ഞാൻ ചികിത്സ നേടി പക്ഷേ ഇതുവരെയും എന്റെ കൈ ഭേദം ആയിട്ടില്ല .ആശുപത്രിയിൽ നിന്ന് ഡോക്ടർ പറഞ്ഞത് വീണ്ടും എനിക്ക് ഓപ്പറേഷന് വേണമെന്നാണ് .
ഓപ്പറേഷന് വേണ്ടി പണം വേണമെന്ന് പറഞ്ഞ് ഞാൻ കലക്ടറെ സമീപിച്ചിരുന്നു. ജനങ്ങൾ തന്ന പണത്തിൽ നിന്നാണ് ഞാൻ ചോദിക്കുന്നത്. വേറെ ഏതു നേതാക്കന്മാരുടെ കയ്യിൽ നിന്നും ഞാൻ കാശ് ചോദിക്കുന്നില്ല. എനിക്ക് സുഖമില്ല. ഞാൻ കുറെ നാളായി പെരുമ്പാവൂരിലെ പലരോടും ഒക്കെ കടം വാങ്ങിയാണ് ജീവിക്കുന്നത്. പല ഹോട്ടലുകളിലും കടം പറഞ്ഞാണ് ഭക്ഷണം കഴിക്കുന്നത്.
എന്റെ മൂത്ത മോൾ എന്നെ നോക്കൂക പോലുമില്ല. എന്നെ നോക്കിക്കൊണ്ടിരുന്നത് എന്റെ ജിഷ മോളാണ്. നല്ല രീതിയിൽ വളർത്തി പഠിപ്പിച്ചുകൊണ്ടിരുന്ന എന്റെ മകൾ ഉണ്ടായിരുന്നെങ്കിൽ ഇന്ന് എനിക്ക് നിങ്ങളുടെ ആരുടെയും സഹായം തേടേണ്ടി വരില്ലായിരുന്നു. രാജേശ്വരി പറയുന്നു