അബുദാബിയില്‍ കൊവിഡ് കാലത്ത് വിരുന്നിന് പോയി മലയാളി പിഴ അടച്ചത് ലക്ഷങ്ങള്‍, അതിഥികളുടെയും ആതിഥേയരുടെയും കീശ കാലിയാകാന്‍ വേറെ വഴി വേണ്ട! തൃശൂര്‍ സ്വദേശിക്കും സുഹൃത്തായ കണ്ണൂര്‍ സ്വദേശിക്കും സംഭവിച്ചത് ഒരു പാഠമാകട്ടെ!

 അബുദാബിയില്‍ കൊവിഡ് കാലത്ത് വിരുന്നിന് പോയി മലയാളി പിഴ അടച്ചത് ലക്ഷങ്ങള്‍, അതിഥികളുടെയും ആതിഥേയരുടെയും കീശ കാലിയാകാന്‍ വേറെ വഴി വേണ്ട! തൃശൂര്‍ സ്വദേശിക്കും സുഹൃത്തായ കണ്ണൂര്‍ സ്വദേശിക്കും സംഭവിച്ചത് ഒരു പാഠമാകട്ടെ!

അബുദാബി: അബുദാബിയില്‍ കൊവിഡ് കാലത്ത് വിരുന്നിന് പോയി മലയാളി പിഴ അടച്ചത് ലക്ഷങ്ങള്‍.  ആതിഥേയർക്കു 10000 ദിർഹവും (2 ലക്ഷത്തിലേറെ രൂപ) അതിഥിക്ക് ആളൊന്നിന് 5000 ദിർഹം (ഒരു ലക്ഷത്തിലേറെ) വീതവുമാണ് പിഴ ലഭിക്കുക. കഴിഞ്ഞ ദിവസം അബുദാബിയിൽ കുടുംബ സുഹൃത്തിനെ സന്ദർശിക്കാൻ പോയ തൃശൂർ സ്വദേശിക്കും ആതിഥേയത്വം വഹിച്ച കണ്ണൂർ സ്വദേശിക്കുമാണ് പിഴ ലഭിച്ചത്.

വർഷങ്ങളായി ഇടയ്ക്കിടെ ഒത്തുചേരുന്ന കുടുംബങ്ങളായിരുന്നു ഇവരുടേത്. കോവിഡ് വന്നതിനു ശേഷം കൂടിക്കാഴ്ച നിന്നു. മാസങ്ങളായി ഫോണിലൂടെ വിശേഷങ്ങൾ പങ്കുവച്ചു മടുത്ത കുടുംബങ്ങൾ കഴിഞ്ഞ ദിവസം ഒത്തുചേരുകയായിരുന്നു. മാസങ്ങൾക്കുശേഷം കണ്ട സന്തോഷത്തിൽ നാട്ടുവർത്തമാനങ്ങളും മറ്റും പറഞ്ഞ് സമയം പോയതറിഞ്ഞില്ല.

അതിനിടെ കോളിങ് ബെൽ ശബ്ദിച്ചു. തുറന്നു നോക്കിയപ്പോൾ സൗജന്യ കോവിഡ് പരിശോധനയ്ക്കായി എത്തിയ ആരോഗ്യ പ്രവർത്തകരായിരുന്നു. സംഘത്തിൽ പൊലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.

കുടുംബാംഗങ്ങളുടെയും സന്ദർശക വീസയിൽ നാട്ടിൽ നിന്ന് എത്തിയ മാതാപിതാക്കളുടെയുമെല്ലാം സ്രവം എടുത്തു പരിശോധിച്ചു. സുഹൃത്തും കുടുംബവും ഇവിടെ ഉണ്ടെന്നും അവരെയും പരിശോധിക്കാമോ എന്നും ആതിഥേയൻ സംഘത്തോടു ചോദിച്ചു. എതിർപ്പ് കൂടാതെ അവരുടെയും എമിറേറ്റ്സ് ഐഡി വാങ്ങി അഞ്ചംഗ കുടുംബത്തിന്റെ സ്രവം ശേഖരിച്ചു.

എല്ലാം കഴി‍ഞ്ഞു പോകാൻ നേരത്ത് 2 കുടുംബങ്ങൾക്കുമുള്ള പിഴ രേഖപ്പെടുത്തിയ രസീതു നൽകി. അറബിയിലായതിനാൽ കാര്യം അന്വേഷിച്ചപ്പോൾ അനധികൃത കൂടിച്ചേരലിനുള്ള പിഴയാണെന്നു വിശദീകരിച്ചു. ഒട്ടും വൈകാതെ പിഴ വിവരം മൊബൈൽ സന്ദേശമായി എത്തുകയും ചെയ്തു. കോവിഡ് മാനദണ്ഡം ലംഘിച്ച് കൂട്ടംകൂടിയതിന് നൽകേണ്ടിവന്നത് ലക്ഷങ്ങൾ.