പ്രതിദിന രോഗബാധ 4000 കടന്നു, സംസ്ഥാനത്ത് ഇന്ന് 4531 പേര്‍ക്ക് കോവിഡ്

 പ്രതിദിന രോഗബാധ 4000 കടന്നു, സംസ്ഥാനത്ത് ഇന്ന് 4531 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് 4531 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിദിന രോഗബാധ 4000 കടക്കുന്നത് ആദ്യമാണ്. കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 3730 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. 2737 പേര്‍ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി പറഞ്ഞു.