ആംബുലന്‍സില്‍ വച്ച് ഡ്രൈവര്‍ ബലാത്സംഗം ചെയ്ത കൊവിഡ് രോഗിയായ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

പത്തനംതിട്ട: ആബുലന്‍സില്‍ വച്ച് ഡ്രൈവറില്‍ നിന്ന് അതിക്രമം നേരിട്ട പെണ്‍കുട്ടി കൊവിഡ് ചികിത്സയ്ക്കിടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.
പരീക്ഷ വിജയവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.സെപ്തംബര്‍ അഞ്ചിനായിരുന്നു ആറന്മുളയില്‍ വച്ച് കൊവിഡ് രോഗിയായ പെണ്‍കുട്ടിയെ ആംബുലന്‍സ് ഡ്രൈവറായ നൗഫല്‍ പീഡിപ്പിച്ചത്.