പ്രശസ്ത സീരിയല്‍ നടന്‍ ശബരിനാഥ് അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സീരിയൽ നടൻ ശബരിനാഥ് (43) തിരുവനന്തപുരത്തു അന്തരിച്ചു. ഹൃദയാഘാതം ആണ് മരണ കാരണം. ഷട്ടിൽ കളിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം അരുവിക്കര സ്വദേശി ആണ് . സ്വാമി അയ്യപ്പൻ, പാടാത്ത പൈങ്കിളി അടക്കം നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്.
ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ശബരിനാഥിൻ്റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടിയിരിക്കുകയാണ് സിനിമാ – സീരിയൽ പ്രേമികൾ.തൻ്റെ സീരിയൽ വിശേഷങ്ങളും വാഹനത്തോടുള്ള ഭ്രമവുമൊക്കെ ശബരി തുറന്ന് സംസാരിക്കാറുണ്ടായിരുന്നു.
പാടാത്ത പൈങ്കിളി എന്ന സീരിയലിലാണ് ഒടുവിലായി ശബരിനാഥ് അഭിനയിച്ചു വന്നിരുന്നത്. പ്രിയനടൻ്റെ വിയോഗ വാർത്തയിൽ നിരവധി സിനിമാ സീരിയൽ താരങ്ങളാണ് അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്.