നടന്‍ ശബരിനാഥിന്റെ മരണം ഷട്ടില്‍ കളിക്കവെ ഹൃദയാഘാതം മൂലം കുഴഞ്ഞു വീണ്, പ്രിയ നടന്റെ വേര്‍പാടില്‍ നടുങ്ങി ആരാധകര്‍

 നടന്‍ ശബരിനാഥിന്റെ മരണം ഷട്ടില്‍ കളിക്കവെ ഹൃദയാഘാതം മൂലം കുഴഞ്ഞു വീണ്, പ്രിയ നടന്റെ വേര്‍പാടില്‍ നടുങ്ങി ആരാധകര്‍

തിരുവനന്തപുരം: മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായിരുന്നു അല്‍പ്പം മുമ്പ് അന്തരിച്ച നടന്‍ ശബരിനാഥ്. സ്വാമി അയ്യപ്പനില്‍ വാവരായി പ്രേക്ഷക പ്രീതി നേടിയ ശബരി ഇപ്പോള്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന പാടാത്ത പൈങ്കിളിയിലാണ് അഭിനയിച്ചു വന്നിരുന്നത്. ഷട്ടില്‍ കളിക്കവെ ഹൃദയാഘാതം മൂലം കുഴഞ്ഞു വീണ ശബരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നും സീരിയലില്‍ ശബരിയുടെ അഭിനയം കണ്ട പ്രേക്ഷകര്‍ക്ക് പ്രിയ നടന്റെ വേര്‍പാട് വിശ്വസിക്കാനായിട്ടില്ല.

തിരുവനന്തപുരം അരുവിക്കര സ്വദേശി ആണ് . സ്വാമി അയ്യപ്പൻ, പാടാത്ത പൈങ്കിളി അടക്കം നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്.തൻ്റെ സീരിയൽ വിശേഷങ്ങളും വാഹനത്തോടുള്ള ഭ്രമവുമൊക്കെ ശബരി തുറന്ന് സംസാരിക്കാറുണ്ടായിരുന്നു.

സാഗരം സാക്ഷി എന്ന സീരിയലിൻ്റെ സഹനിർമ്മാതാവ് കൂടിയായിരുന്നു ശബരിനാഥ്. പ്രിയനടൻ്റെ വിയോഗവാർത്ത വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് പലരും സോഷ്യൽ മീഡിയയിലൂടെ ആദരാഞ്ജലികൾ അർപ്പിച്ചിരിക്കുന്നത്.