ഒമാനില്‍ 536 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, ആകെ കോവിഡ് ബാധിതരുടെ എണ്ണം 91,196 ആയി ഉയര്‍ന്നു

മസ്‌കത്ത് : ഒമാനില്‍ 536 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആകെ കോവിഡ് ബാധിതരുടെ എണ്ണം 91,196 ആയി ഉയര്‍ന്നു. 250 പേര്‍ കൂടി രോഗമുക്തി നേടിയതോടെ കോവിഡ് ഭേദമായവരുടെ എണ്ണം 84,363 ആയി. 92.5 ആണ് കോവിഡ് രോഗ മുക്തി നിരക്ക്.
അതേസമയം, കോവിഡ് ബാധിച്ച് എട്ട് പേര്‍ കൂടി ഒമാനില്‍ മരിച്ചു. രാജ്യത്തെ കോവിഡ് മരണം 805 ആയി ഉയര്‍ന്നു. 65 പേരെയാണ് 24 മണിക്കൂറിനിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 488 പേര്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇതില്‍ 179 രോഗികള്‍ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.