പ്ര​കോ​പ​ന​മി​ല്ലാ​തെ പാ​ക് ആ​ക്ര​മ​ണം; കാ​ഷ്മീ​രി​ലെ രജൗ​രി​യി​ല്‍ മ​ല​യാ​ളി ജ​വാ​ന് വീ​ര​മൃ​ത്യു

 പ്ര​കോ​പ​ന​മി​ല്ലാ​തെ പാ​ക് ആ​ക്ര​മ​ണം; കാ​ഷ്മീ​രി​ലെ രജൗ​രി​യി​ല്‍ മ​ല​യാ​ളി ജ​വാ​ന് വീ​ര​മൃ​ത്യു

ശ്രീ​ന​ഗ​ര്‍: കാ​ഷ്മീ​രി​ലെ രജൗ​രി​യി​ല്‍ മ​ല​യാ​ളി ജ​വാ​ന് വീ​ര​മൃ​ത്യു. കൊ​ല്ലം ക​ട​യ്ക്ക​ല്‍ ആ​ലു​മു​ക്ക് ആ​ശാ​ഭ​വ​നി​ല്‍ അ​നീ​ഷ് തോ​മ​സ് ആ​ണ് മ​രി​ച്ച​ത്. മേ​ജ​ർ റാ​ങ്കി​ലു​ള്ള ഒ​രാ​ൾ അ​ട​ക്കം മൂ​ന്നു സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റു.

വെ​ടി​നി​ര്‍​ത്ത​ല്‍ ക​രാ​ര്‍ ലം​ഘി​ച്ചു​ള്ള പാ​ക് ഷെ​ല്‍ ആ​ക്ര​മ​ണ​ത്തി​ലാ​ണ് അ​നീ​ഷ് മ​രി​ച്ച​ത്. സെ​പ്റ്റം​ബ​ര്‍ 28ന് ​അ​വ​ധി​ക്ക് നാ​ട്ടി​ല്‍ എ​ത്താ​നി​രി​ക്കു​ക​യാ​യി​രു​ന്നു അ​നീ​ഷ്. പ്ര​കോ​പ​ന​മി​ല്ലാ​തെ​യാ​യി​രു​ന്നു പാ​ക് ആ​ക്ര​മ​ണം. സം​ഭ​വ​ത്തി​ൽ തി​രി​ച്ച​ടി ന​ൽ​കി​യെ​ന്ന് സേ​ന വ​ക്താ​വ് അ​റി​യി​ച്ചു.